കശ്മീർ: ചൈന-പാക് സംയുക്ത പ്രസ്താവന തള്ളി ഇന്ത്യ
text_fieldsന്യൂഡൽഹി: കശ്മീർ വിഷയത്തിൽ ചൈന-പാകിസ്താൻ സംയുക്ത പ്രസ്താവനക്കെതിരെ ഇന്ത്യ രംഗത്ത്. ചൈനീസ് വിദേശകാര്യ മന്ത്ര ിയുടെ പാക് സന്ദർശനത്തിനു ശേഷമുണ്ടായ സംയുക്ത പ്രസ്താവന ഇന്ത്യ തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.
ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി പദ്ധതിയെക്കുറിച്ച് ഇന്ത്യ നിരന്തരം ആശങ്ക അറിയിച്ചതാണ്. മേഖലയിലെ പ്രശ്നത്തിൽ മറ്റു രാജ്യങ്ങൾ ഇടപെടുന്നതിനെ ഇന്ത്യ ശക്തമായി എതിർത്തു പോരുന്നതാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
ഞായറാഴ്ചയാണ് പാകിസ്താനും ചൈനയും കശ്മീർ വിഷയത്തിൽ ചർച്ച നടത്തിയത്. പരസ്പര ബഹുമാനത്തോടെയും തുല്ല്യതയോടെയും പ്രശ്നം പരിഹരിക്കണമെന്നും അതിനായി പാകിസ്താന് എല്ലാ പിന്തുണയും നൽകുന്നു എന്നാണ് ചൈന വ്യക്തമാക്കിയത്. ചൈനീസ് വിദേശകാര്യ മന്ത്രി പാകിസ്താനിൽ നടത്തിയ ദ്വിദിന സന്ദർശനത്തിനു ശേഷമായിരുന്നു സംയുക്ത പ്രസ്താവന.
പാക് വികസന പദ്ധതികളിൽ 100 കോടി ഡോളറിെൻറ നിക്ഷേപം നടത്തുമെന്ന് പാകിസ്താനിലെ ചൈനീസ് അംബാസഡർ യൂ ജിങ് കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.