വെങ്കയ്യ നായിഡുവിൻെറ അരുണാചൽ സന്ദർശനം: എതിർത്ത് ചൈന; എതിർപ്പ് തള്ളി ഇന്ത്യ
text_fieldsബെയ്ജിങ്: കിഴക്കൻ ലഡാക്കിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷം കനത്തിരിക്കെ, ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിെൻറ അരുണാചൽ പ്രദേശ് സന്ദർശനത്തെ വിമർശിച്ച് ചൈന. അതിർത്തി പ്രശ്നങ്ങൾ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ സങ്കീർണതയുണ്ടാക്കുന്ന നടപടികളിൽനിന്ന് ഇന്ത്യ പിന്മാറണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഴാവോ ലിജിയാങ് വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
ഇൗ മാസം ഒമ്പതിനാണ് വെങ്കയ്യ നായിഡു അരുണാചൽ സന്ദർശനത്തിനെത്തിയത്. നിയമസഭ പ്രത്യേക സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു. അരുണാചൽ പ്രദേശ് തെക്കൻ തിബത്തിെൻറ ഭാഗമാണെന്നാണ് ചൈനയുടെ വാദം.
അതേസമയം, ചൈനയുടെ പരാമർശത്തോട് ശക്തമായി പ്രതികരിച്ച് ഇന്ത്യയും രംഗത്തെത്തി. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇന്ത്യയിലെ സംസ്ഥാനം രാജ്യത്തെ ഒരു നേതാവ് സന്ദർശിക്കേണ്ടെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ചൈനയുടെ ഒൗദ്യോഗിക വക്താവിെൻറ പരാമർശങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അതിൽ ചിലത് ഞങ്ങൾ തള്ളിക്കളയുന്നു.
അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് -അരിന്ദം പറഞ്ഞു. ഒന്നര വർഷമായി കിഴക്കൻ ലഡാക്കിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പുതിയ വാക്യുദ്ധം. സംഘർഷങ്ങളിൽ അയവ് വരുത്തുന്നതിനായി 13ാമത് ഇന്ത്യ-ചൈന സൈനിക തല ചർച്ച പരാജയപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് പുതിയ വാക്കുതർക്കവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.