കശ്മീർ വിഷയത്തിൽ ചൈന അഭിപ്രായം പറയേണ്ട; ചൈനീസ് മന്ത്രി പാകിസ്താനിൽ നടത്തിയ പരാമർശം തള്ളി ഇന്ത്യ
text_fieldsന്യൂഡൽഹി: ജമ്മു കശ്മീർ ആഭ്യന്തര വിഷയമാണെന്നും പാക്കിസ്താനിൽ ഒരു ചടങ്ങിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി നടത്തിയ പരാമർശം തള്ളിക്കളയുന്നതായും ഇന്ത്യ അറിയിച്ചു. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അഭിപ്രായം പറയാൻ അധികാരമില്ല. അവരുടെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഇന്ത്യ പരസ്യമായി വിധി പറയുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന കാര്യം അവർ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പ്രസംഗത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷൻ ഇൻ പാക്കിസ്താനിൽ നടത്തിയ പ്രസംഗത്തിലാണ് വാങ് കശ്മീരിനെക്കുറിച്ച് പരാമർശം നടത്തിയത്. 'കശ്മീരിനെക്കുറിച്ച് ഞങ്ങളുടെ ഇസ്‍ലാമിക സുഹൃത്തുക്കളും ആശങ്ക പങ്കുവെച്ചിട്ടുണ്ട്. ചൈനയും വിഷയത്തിൽ അവരോട് പങ്കുചേരുന്നു' -അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീർ വിഷയത്തിൽ സഖ്യകക്ഷിയായ പാക്കിസ്താന്റെ നിലപാടിന് ചൈന വീണ്ടും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.