ഒ.െഎ.സി യോഗം: കശ്മീർ വിഷയത്തിലെ ചർച്ച റദ്ദാക്കി ഇന്ത്യ
text_fieldsന്യൂയോർക്ക്: ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോർപറേഷൻ യോഗത്തിൽ കശ്മീർ വിഷയത്തിൽ ചർച്ച വേണ്ടെന്ന് ഇന്ത്യ. രാജ്യത്തിെൻറ ആഭ്യന്തര വിഷയമാണ് കശ്മീർ. ‘കശ്മീർ വിഷയത്തിൽ ഒ.െഎ.സിയുടെ ഉത്‌കണ്‌ഠയെ മാനിക്കുന്നു. എന്നാൽ തികച്ചും ആഭ്യന്തര വിഷയം ഒ.െഎ.സി േയാഗത്തിൽ ചർച്ച ചെയ്യണമെന്ന ആവശ്യം തള്ളിക്കളയുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ അറിയിച്ചു.
ഒ.െഎ.സി ഇതുവരെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടിട്ടില്ല. എന്നാൽ കശ്മീർ വിഷയത്തിൽ ചർച്ചയെന്നത് അനാവശ്യമാണ്. അത് ബഹുമുഖ സംസ്കാരം നിലനിൽക്കുന്ന രാജ്യത്തിെൻറ ആഭ്യന്തര വിഷയങ്ങളിൽ ഒന്നുമത്രമാണെന്നും രവീഷ് കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
െഎക്യ രാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തിൽ ഇന്ത്യക്കെതിരായി ജമ്മു കശ്മീരിലെ സമാധാനപ്രശ്നങ്ങൾ ഉയർത്തിയ പാകിസ്താന് യു.എൻ പ്രതിനിധി സയിദ് അക്ബറുദ്ദീൻ ശക്തമായ മറുപടി നൽകിയിരുന്നു. ഒരു തന്ത്രം മാത്രം പയറ്റാനറിയുന്ന പാകിസ്താൻ കശ്മീർ വിഷയം പ്രയോഗിക്കുകയാണെന്നും െഎക്യരാഷ്ട്ര സഭ പോലുള്ള ബഹുമുഖ വേദികളിൽ അന്താരാഷ്ട്ര സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.