കുൽഭൂഷൺ ജാദവ് കേസിൽ പാകിസ്താൻ പുതിയ നിയമമുണ്ടാക്കിയതിനെതിരെ ഇന്ത്യ
text_fieldsഇസ്ലാമാബാദ്: വധശിക്ഷക്കെതിരെ കുൽഭൂഷൺ ജാദവിന് അപ്പീൽ നൽകാനുള്ള ബിൽ പാസാക്കിയ പാകിസ്താനെ വിമർശിച്ച് ഇന്ത്യ. പാക് സർക്കാർ ഇറക്കിയ മുൻ ഓഡിനൻസിെൻറ പോരായ്മകൾ ക്രോഡീകരിച്ചതാണ് പുതിയ ബിൽ എന്ന് ഇന്ത്യ പ്രതികരിച്ചു. ജാദവിന് നീതി ഉറപ്പാക്കാനുള്ള അന്തരീക്ഷം ഒരുക്കുന്നതിൽ പാകിസ്താൻ പരാജയപ്പെട്ടുവെന്നും ഇന്ത്യ വ്യക്തമാക്കി.
പാക് പാർലമെൻറിെൻറ സെനറ്റ്, ദേശീയ അസംബ്ലി എന്നിവ സംയുക്തമായി സമ്മേളിച്ചാണ് കഴിഞ്ഞ ദിവസം പുനഃപരിശോധന അനുമതി നൽകുന്ന നിയമങ്ങൾ പാസാക്കിയത്. ഈ വർഷം ജൂണിൽ ദേശീയ അസംബ്ലി ചേർന്ന് നിയമങ്ങൾ പാസാക്കിയിരുന്നെങ്കിലും ഉപരിസഭയായ സെനറ്റിൽ ഇത് പരാജയപ്പെട്ടു. തുടർന്നാണ് സംയുക്ത സമ്മേളനം വിളിച്ച് നിയമങ്ങൾ പാസാക്കിയത്.
ഭീകരവാദം, ചാരവൃത്തി എന്നിവ ചുമത്തി 2017 ഏപ്രിലിലാണ് പാക് സൈനിക കോടതി ജാദവിന് വധശിക്ഷ വിധിച്ചത്. തുടർന്ന് ജാദവിന് കോൺസുലാർ സേവനങ്ങളും വിധിക്കെതിരെ അപ്പീലിനുള്ള അനുമതിയും നിഷേധിക്കുന്നതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. ഇവ രണ്ടും അനുവദിക്കണമെന്ന് 2019 ജൂലൈയിൽ അന്താരാഷ്ട്ര കോടതി ഉത്തരവിട്ടു. പാർലമെൻറ് പാസാക്കിയ നിയമമനുസരിച്ച് വധശിക്ഷക്കെതിരെ ഹൈകോടതിയിൽ പുനഃപരിശോധന ഹരജി നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.