Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിയമവിരുദ്ധമായി സോളാർ...

നിയമവിരുദ്ധമായി സോളാർ ഇറക്കുമതി കുറച്ചെന്ന യു.എസ് ആരോപണം​ നിഷേധിച്ച്​ ഇന്ത്യ

text_fields
bookmark_border
നിയമവിരുദ്ധമായി സോളാർ ഇറക്കുമതി കുറച്ചെന്ന യു.എസ് ആരോപണം​ നിഷേധിച്ച്​ ഇന്ത്യ
cancel

ന്യൂഡൽഹി: വേൾഡ്​ ട്രേഡ്​ ഒാർഗനൈസേഷനിൽ സൗരോർജ പോളിസിയുമായി ബന്ധപ്പെട്ട്​ യു.എസ്​ നടത്തിയ നിയമ യുദ്ധത്തിന്​ മറുപടിയുമായി ഇന്ത്യ. വിദേശ വിൽപനക്കാർക്ക്​ സോളാർ സെല്ലുകളും മൊഡ്യൂളുകളും രാജ്യത്ത്​ വിൽകാനുള്ള നിയമം നടപ്പാക്കുന്നതിൽ ഇന്ത്യ പരാജയപ്പെ​െട്ടന്നായിരുന്നു യു.എസി​​​​െൻറ പരാതി. ഇന്ത്യയുടെ സൗരോർജ്ജ ഇൻഡസ്​ട്രി സംരക്ഷിക്കുന്നതി​​​​െൻറ ഭാഗമായാണിതെന്നും യു.എസ്​ ആരോപിച്ചിരുന്നു.

വേൾഡ്​ ട്രേഡ്​ ഒാർഗനൈസേഷൻ നിയമങ്ങൾക്കനുസരിച്ച് രാജ്യത്ത്​ നിയമങ്ങൾ മാറ്റിയിട്ടുണ്ടെന്നും സമ്മർദ്ദം ചെലുത്തി യു.എസ്​ കച്ചവടത്തിന്​ അനുമതി വാങ്ങ​ുന്നത്​ അടിസ്​ഥാനരഹിതമാണെന്നും ഇന്ത്യ ആഞ്ഞടിച്ചു. യു.എസി​​​​െൻറ അപേക്ഷ സാധുതയില്ലാത്തതാണെന്നും ഇന്ത്യ അടിവരയിട്ട്​ പറഞ്ഞു. നിയപ്രകാരമോ ഡബ്ല്യൂ.ടി.ഒ യുടെ നടപടിക്കനുസരിച്ചോ കച്ചവട അനുമതി വാങ്ങാതെ പഴി ഇന്ത്യയുടെ മേൽ ചാരുകയാണ്​ യു.എസ്​ ചെയ്യുന്നതെന്നും ഇന്ത്യ ആരോപിക്കുന്നു. 

2013ലായിരുന്നു യു.എസ്​ ഡബ്ല്യൂ.ടി.ഒയിൽ പരാതി നൽകിയത്​. ഇന്ത്യയിലേക്കുള്ള സോളാർ കയറ്റുമതി 90 ശതമാനത്തോളം കുറഞ്ഞെന്ന്​ കാട്ടിയായിരുന്നു പരാതി.  സൗരോർജ്ജ പദ്ധതികൾക്കും മറ്റും രാജ്യവ്യാപകമായി ഇന്ത്യൻ നിർമിത സെല്ലുകളും മൊഡ്യൂളുകളും മാത്രം ഉപയോഗിക്കുന്നതി​​​​െൻറ ഭാഗമായി വിദേശ രാജ്യങ്ങളുമായുള്ള കച്ചവട നിയമങ്ങൾ ഇന്ത്യ ലംഘിച്ചെന്ന്​ ഡബ്ല്യൂ.ടി.ഒയും അംഗീകരിച്ചിരുന്നു.

വർഷങ്ങളായുള്ള ഉൗർജ്ജ പ്രതിസന്ധിക്ക്​ പ്രതിവിധിയായി 2011ൽ ദേശീയ സൗ​േ​രാർജ്ജ പദ്ധതി രാജ്യത്ത്​ അവതരിപ്പിച്ചിരുന്നു. മലിനീകരണമുണ്ടാക്കാത്ത വിധത്തലുള്ള ഉൗർ​േജ്ജാൽപാദനത്തി​​​​െൻറ ഭാഗമായിരുന്നു ഇൗ പദ്ധതി. 

ഫോസിൽ ഇന്ധനങ്ങൾക്ക്​ പകരമായി സൗരോർജ്ജം പോലുള്ള പുനരുപയോഗിക്കാവുന്ന ഉൗർജ്ജ നിർമാണവും മറ്റും വലിയ കച്ചവട സാധ്യതകൾ തുറക്ക​ു​േമ്പാൾ ഇന്ത്യ പോലുള്ള വികസ്വര രാജ്യം അതിൽ പിന്നോട്ട്​ പോകുന്നത്​ ​ പ്രചോദനപരമല്ലെന്നായിരുന്നു കണക്ക്​ കൂട്ടൽ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uswtomalayalam newssolar powerIndia News
News Summary - India rejects US claim against Delhi’s solar power policies - india news
Next Story