ഇന്ത്യയിലെ ലക്ഷം ജനസംഖ്യയിൽ 0.3 ആണ് കോവിഡ് മരണ നിരക്ക്
text_fieldsന്യൂഡൽഹി: ലോക ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ കോവിഡ് മരണനിരക്ക് കുറവാണെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം. രാജ്യത്തെ ജനസംഖ്യയുടെ ഒരു ലക്ഷം എടുക്കുമ്പോൾ 0.3 ആണ് മരണനിരക്ക്. ഇത് ലോക ജനസംഖ്യയുടെ ഒരു ലക്ഷത്തിൽ 4.4 ആണ്. ബെൽജിയം പോലുള്ള രാജ്യങ്ങളിൽ ലക്ഷം ജനസംഖ്യക്ക് 81.2 ആണ് മരണനിരക്കെന്നും മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ ചൂണ്ടിക്കാട്ടി.
സമ്പൂർണ ലോക്ഡൗൺ, സമയബന്ധിതമായ കണ്ടെത്തൽ, കോവിഡ് കേസുകൾ കൈകാര്യം ചെയ്യൽ എന്നിവ വഴിയാണ് ഈ നേട്ടം കൈവരിച്ചത്. ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ നടപ്പാക്കിയതാണ് വൈറസ് ബാധയുടെ വ്യാപനം തടയാൻ സാധിച്ചത്.
കോവിഡിനെതിരായ പ്രതിരോധ മരുന്ന് കണ്ടെത്തുന്നത് വരെ സാമൂഹിക അകലം പാലിക്കൽ അടക്കമുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും അഗർവാൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.