Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ 61,408...

ഇന്ത്യയിൽ 61,408 പേർക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ 836 മരണം

text_fields
bookmark_border
ഇന്ത്യയിൽ 61,408 പേർക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ 836 മരണം
cancel

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ​61,408 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ​ ഇതോടെ രാജ്യത്തെ കോവിഡ്​ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 31,06,349 പേർക്കാണ്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​.

വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 836 കോവിഡ്​ മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു. ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന്​ മരിച്ചവരുടെ എണ്ണം 57,542 ആയി. ആരോഗ്യമന്ത്രാലയത്തി​െൻറ റിപ്പോർട്ട്​ പ്രകാരം രാജ്യത്തെ മരണനിരക്ക്​ 1.85 ശതമാനമാണ്​.

രാജ്യത്ത്​ ഇതുവരെ 23,38,035 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 57,469 പേർ ആശുപത്രിവിട്ടു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 75.27 ശതമാനമായി ഉയർന്നുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവിലുള്ള കോവിഡ്​ രോഗികളുടെ നിരക്ക് 22.88 ശതമാനമായി​​. 710,771 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

പ്രതിദിന കോവിഡ്​ രോഗികളുടെ കണക്കിൽ ഇന്ത്യയാണ്​ ഒന്നാംസ്ഥാനത്തുള്ളത്​. കോവിഡ്​ രോഗികളു​െട എണ്ണത്തിൽ യു.എസിനും ബ്രസീലിനും തൊട്ടുപിറകെയാണ്​ ഇന്ത്യയു​ള്ളത്​.

കോവിഡ്​ വ്യാപനത്തി​െൻറ സാഹചര്യത്തിൽ ഐ.സി.എം.ആർ കോവിഡ്​ പരിശോധനങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,09,917 കോവിഡ്​ പരിശോധനകൾ നടത്തിയെന്ന്​ ഐ.സി.എം.ആർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid testICMRIndia covidcovid recovery rate
Next Story