മൂന്ന് വർഷത്തിനിടെ 24ലക്ഷം കേസുകൾ; ഓൺലൈൻ ബാല ലൈംഗിക ചൂഷണത്തിന്‍റെ ഞെട്ടിക്കുന്ന കണക്കുകൾ
text_fieldsന്യൂഡൽഹി: രാജ്യത്ത് മൂന്ന് വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് 24 ലക്ഷത്തോളം ഓൺലൈൻ ബാല ലൈംഗിക ചൂഷണ പരാതികൾ. ഇതിൽ 80 ശതമാനം ഇരകളും 14 വയസിൽ താഴെയുള്ള പെൺകുട്ടികളാണ്. 2017-20 വർഷത്തിലെ ഇന്റർപോളിേന്റതാണ് റിേപ്പാർട്ട്.
രാജ്യത്ത് വർധിച്ചുവരുന്ന കുട്ടികൾക്കെതിരായ ഓൺലൈൻ ലൈംഗികാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സി.ബി.ഐ രാജ്യത്തുടനീളം പരിശോധനകൾ സംഘടിപ്പിച്ചിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തിൽ നിരവധി വെബ്സൈറ്റുകളടക്കം നിരീക്ഷണത്തിലാണ്. രാജ്യത്തുടനീളം 76 ഇടങ്ങളിൽ കഴിഞ്ഞദിവസം പരിശോധന നടത്തി. 50ഓളം ഓൺൈലൻ സമൂഹമാധ്യമ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടായിരുന്നു സി.ബി.ഐ പരിശോധന.
ലോകമെമ്പാടുമുള്ള 5000ത്തോളം പേർ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം പങ്കുവെച്ചതായാണ് കണ്ടെത്തൽ. ഗ്രൂപ്പിൽ 36 പാകിസ്താൻകാർ, കാനഡ, യു.എസ്.എ 35 വീതം ബംഗ്ലാദേശ് 31, ശ്രീലങ്ക 30, നൈജീരിയ 28, അസർബൈജാൻ 27, യമൻ 24, മലേഷ്യ 22 എന്നിവരും ഉൾപ്പെടും. പ്രതികളെ പിടികൂടാനും ഗ്രൂപ്പിന്‍റെ ഉത്ഭവം കണ്ടെത്താനും ഈ രാജ്യങ്ങളിലെ വിദേശ നിയമ നിർവഹണ ഏജൻസികളുമായി കേന്ദ്ര ഏജൻസി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
കുട്ടികളുടെ അശ്ലീല വിഡിയോകൾ, ചിത്രങ്ങൾ, ടെക്സ്റ്റുകൾ, പോസ്റ്റുകൾ, ലിങ്കുകൾ തുടങ്ങിയവ സി.ബി.െഎ കണ്ടെടുത്തിരുന്നു. ഇവയിലൂടെ ഈ ഗ്രൂപ്പുകൾ പണം തട്ടുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇത്തരം ഓൺലൈൻ പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് നിരന്തരം വരുമാനം എത്തുന്നു. കുറ്റവാളികളെ കണ്ടെത്തുന്നതിനായി ഈ അക്കൗണ്ടുകൾ പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
14 സംസ്ഥാനങ്ങളിലായിരുന്നു കഴിഞ്ഞദിവസം പരിശോധന. ഇവിടെ 77 ഇടങ്ങളിൽ പരിശോധന നടത്തുകയും ഏഴുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിവിധ കേസുകളിലെ 83 പ്രതികൾക്കായി നടത്തിയ തിരച്ചിലിൽ ഇലക്ട്രോണിക് ഡേറ്റകളടക്കം പിടിച്ചെടുത്തു.
ശിശുദിനമായ നവംബർ 14ന് സി.ബി.െഎ രാജ്യത്ത് വൻ ഓപ്പറേഷൻ ലക്ഷ്യമിട്ടിരുന്നു. 23 പ്രത്യേക എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് 83 പ്രതികൾക്കെതിരെ കേസെടുത്തു. ആന്ധ്രപ്രദേശ്, ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ, ഒഡീഷ, തമിഴ്നാട്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിലായിരുന്നു സി.ബി.ഐ പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.