Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ 12,689...

ഇന്ത്യയിൽ 12,689 പേർക്ക്​ കൂടി കോവിഡ്​; 137 മരണം

text_fields
bookmark_border
Swab Collection
cancel

ന്യൂഡൽഹി: ഇന്ത്യയിലെ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,689 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു​. ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിച്ചവരുടെ ആകെ എണ്ണം 10,689,527 ആയി . കഴിഞ്ഞ ദിവസം കോവിഡ്​ രോഗം ബാധിക്കുന്നവരുടെ എണ്ണം ഏഴ്​ മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്ക്​ എത്തിയിരുന്നു. 9,102 പേർക്കാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ചത്​.

13,320 പേർ കോവിഡിൽ നിന്ന്​ മുക്​തി നേടിയിട്ടുണ്ട്​. ഇതുവരെ 10,359,305 പേർ കോവിഡിൽ നിന്ന്​ മുക്​തി നേടി. 96.91 ശതമാനം കോവിഡ്​ രോഗികളും സുഖംപ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 137 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

550,426 സാമ്പിളുകളാണ്​ കഴിഞ്ഞ ദിവസം മാത്രം ടെസ്റ്റ്​ ചെയ്​തതെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. അതേസമയം, കൊറോണ വാക്​സിൻ വിതരണം രാജ്യത്ത്​ പുരോഗമിക്കുകയാണ്​. കോവിഷീൽഡ്​, കോവാക്​സിൻ എന്നീ വാക്​സിനുകളാണ്​ കോവിഡ്​ പ്രതിരോധത്തിന്​ ഇന്ത്യയിൽ വിതരണം ചെയ്യുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coronavirus​Covid 19
News Summary - India reports 12,689 new Covid-19 cases
Next Story