Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ 13,052...

രാജ്യത്ത്​ 13,052 പേർക്ക്​ കൂടി കോവിഡ്​; 127 മരണം

text_fields
bookmark_border
Swab Collection
cancel

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 13,052 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 127 പേർ കോവിഡ്​ ബാധിച്ച്​ മരിക്കുകയും ചെയ്​തതായി ആരോഗ്യ മന്ത്രാലയം.

ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 1,54,274 ആയി. 1,07,46,803 പേർക്കാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 24 മണിക്കൂറിനിടെ 13,965 പേർ രോഗമുക്തി നേടിയതോടെ കോവിഡിൽനിന്ന്​ മുക്തി നേടിയവരുടെ എണ്ണം 1,04,23,125 ആയി. 1,68,784 പേരാണ്​ നിലവിൽ ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത്​ ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത്​ കേരളത്തിലാണ്​. മഹാരാഷ്​ട്രയാണ്​ രണ്ടാമത്തെ സംസ്​ഥാനം.

രാജ്യത്ത്​ ഇതുവരെ 19.65 കോടി സാമ്പിളുകൾ പരിശോധിച്ചതായി ​ഐ.സി.എം.ആർ അറിയിച്ചു. ശനിയാഴ്​ച മാത്രം 7,50,964 സാമ്പിളുകളാണ്​ പരിശോധിച്ചത്​.

രാജ്യത്ത്​ ഇതുവരെ 30ലക്ഷം ആരോഗ്യ പ്രവർത്തകരാണ്​ കോവിഡ്​ പ്രതിരോധ വാക്​സിൻ സ്വീകരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corona virusCovid vaccine​Covid 19
News Summary - India reports 13,052 new Covid cases, 127 deaths in last 24 hours
Next Story