ഇന്ത്യയിൽ 24 മണിക്കൂറിൽ 50 മരണം; കോവിഡ് ബാധിതരുടെ എണ്ണം 19,984 ആയി
text_fieldsന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50 പേർ കോവിഡ് വൈറസ് ബാധിച്ച് മരിച്ചതായി കേന്ദ്ര -ആരോഗ്യ കു ടുംബക്ഷേമ മന്ത്രാലയം. പുതുതായി 1383 പേർക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് 19,984 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 640 പേർക്ക് ജീവൻ നഷ്ടമായത്.
ഏപ്രിൽ 14ന് 10000ത്തോളം പേർക്കാണ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഏപ്രിൽ 21ലെ കണക്ക് പ്രകാരം രാജ്യത്ത് 15,474 പേർ നിലവിൽ ചികിത്സയിലുണ്ട്. 3869 പേരാണ് രോഗമുക്തി നേടിയത്. കോവിഡ് വ്യാപനതോത് കുറഞ്ഞെന്നാണ് ആരോഗ്യമന്ത്രാലയം അവകാശപ്പെടുന്നത്.
ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 6191 ആയി ഉയർന്നു. 251 പേരാണ് ഇവിടെ മരിച്ചത്. 722 പേർ രോഗമുക്തി നേടി.
ഗുജറാത്തിൽ 2178 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യതലസ്ഥനാമായ ഡൽഹിയിലും കോവിഡ് വ്യാപനതോതിൽ വർധനവാണുണ്ടായിട്ടുള്ളത്. ഇതുവരെ 2156 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.