Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രാജ്യത്ത്​ 38,310 പേർക്ക്​ കൂടി കോവിഡ്​; 76,03,121 രോഗമുക്തർ
cancel
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ 38,310...

രാജ്യത്ത്​ 38,310 പേർക്ക്​ കൂടി കോവിഡ്​; 76,03,121 രോഗമുക്തർ

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ 38,310 പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 490 കോവിഡ്​ മരണം റിപ്പോർട്ട്​ ചെയ്​തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ചവരു​െട എണ്ണം 82.6 ലക്ഷമായി. 5,41,405 പേരാണ് നിലവിൽ​ ചികിത്സയിൽ കഴിയുന്നത്​. രാജ്യത്തെ കോവിഡ്​ പോസിറ്റീവ്​ നിരക്ക്​ 6.38 ശതമാനമായി. രണ്ടുമാസം മുമ്പ്​ മൂന്നിരട്ടിയായിരുന്നു കോവിഡ്​ പോസിറ്റീവാകാനുള്ള സാധ്യത. സെപ്​റ്റംബർ മൂന്നിലെ പോസിറ്റിവിറ്റി നിരക്ക്​ 21.16 ശതമാനമായിരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത്​ പുതുതായി കോവിഡ്​ സ്​ഥിരീകരിക്കുന്നതിൽ 80 ശതമാനവും 10 സംസ്​ഥാനങ്ങളിലാണ്​. കേരളത്തിലാണ്​ രോഗബാധിതരുടെ എണ്ണം നിലവിൽ കൂടുതൽ. തൊട്ടുപിന്നിൽ ഡൽഹി, മഹാരാഷ്​ട്ര തുടങ്ങിയ സംസ്​ഥാനങ്ങളാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

76,03,121 ​പേർ ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 58,323 പേരും രോഗമുക്തി നേടി. ഏറ്റവും ​കൂടുതൽ രോഗമുക്തി നിരക്ക്​ ഉയർന്ന സംസ്​ഥാനവും കേരളമാണ്​. കർണാടക, ഡൽഹി, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്​ഥാനങ്ങളാണ്​ തൊട്ടുപിന്നിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Covid indiaCovid death
News Summary - India reports 38,310 Covid Cases Tuesday
Next Story