രാജ്യത്ത് കോവിഡിന്‍റെ രണ്ടാംവരവ്; അരലക്ഷത്തോളം പുതിയ രോഗബാധിതർ, 212 മരണം
text_fieldsന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസിന്‍റെ രണ്ടാം വ്യാപനം. 24 മണിക്കൂറിനിടെ 46,951 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നവംബർ ഏഴിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 1,16,46,081പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,11,51,468 പേർ ഇതുവരെ രോഗമുക്തി നേടി. 3,34,646 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 212 മരണവും ഞായറാഴ്ച സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,59,967 ആയി ഉയർന്നു.
രാജ്യത്ത് വാക്സിനേഷൻ പുരോഗമിക്കുന്നുണ്ട്. 4,50,65,998 പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
നാലുമാസമായി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. എന്നാൽ ഒരാഴ്ചയായി വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ. 24 മണിക്കൂറിനിടെ 30,535 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 24,79,682 ആയി.
പഞ്ചാബ് 2644, കേരളം 1875, കർണാടക 1715, ഗുജറാത്ത് 1580 എന്നിങ്ങനെയാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.