Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്നുമാത്രം കോവിഡ്​...

ഇന്നുമാത്രം കോവിഡ്​ ബാധിച്ചത്​ 601 പേർക്ക്​ ; തബ്​ലീഗ്​ സമ്മേളനത്തിൽ പ​െങ്കടുത്ത 1023 ​പേർക്ക്​ രോഗബാധ

text_fields
bookmark_border
ഇന്നുമാത്രം കോവിഡ്​ ബാധിച്ചത്​ 601 പേർക്ക്​ ; തബ്​ലീഗ്​ സമ്മേളനത്തിൽ പ​െങ്കടുത്ത 1023 ​പേർക്ക്​ രോഗബാധ
cancel

ന്യൂഡൽഹി: രാജ്യത്ത്​ ഇന്നുമാത്രം 601 പേർക്ക്​ പുതുതായി കോവിഡ്​ രോഗബാധ സ്​ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന് ത്രാലയം. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 2902 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിൻറ്​ സെക്രട്ടറി ലാവ് ​ അഗർവാൾ വാർത്ത സമ്മേളനത്തിലാണ്​ ഇക്കാര്യം അറിയിച്ചത്​.

രാജ്യത്ത്​ ഇതുവരെ 183 ​േപരാണ്​ രോഗവിമുക്തരായത്​. ​ഇന്നുമാത്രം ഏഴുപേർ മരിച്ചിട്ടുണ്ട്​. വെള്ളിയാഴ്​ച 12 പേർ​​ കോവിഡ്​ ബാധിച്ച്​ മരിച്ചു​. ഇന്നലെവരെ 68 മരണം റിപ്പോർട്ട്​ ചെയ്​തതായും ലാവ്​ അഗർവാൾ അറിയിച്ചു.

തബ്​ലീഗ്​ സമ്മേളനത്തിൽ പ​ങ്കെടുത്ത1023 പേർക്ക്​ ഇതുവരെ കോവിഡ്​ ബാധ കണ്ടെത്തിയിട്ടുണ്ട്​. 17 സംസ്​ഥാനങ്ങളിലാണ്​ ഇതുമായി ബന്ധപ്പെട്ട്​ രോഗം സ്​ഥിരീകരിച്ചതെന്നും ലാവ്​ അഗർവാൾ പറഞ്ഞു.

മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ പേർക്ക്​ രോഗം സ്​ഥിരീകരിച്ചത്​. 537 പേർക്ക്​​ ഇവിടെ രോഗബാധ കണ്ടെത്തി. ഇതിൽ 50 പേർ രോഗവിമുക്തരായി. മഹാരാഷ്​ട്രക്ക്​ പുറമെ തമിഴ്​നാട്ടിലും ഡൽഹിയിലും കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronamalayalam newsindia newscovid 19
News Summary - India Reports 601 New Covid cases -India news
Next Story