Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രാജ്യത്ത്​ 63,371 പേർക്ക്​ കൂടി കോവിഡ്​; 895 മരണം
cancel
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ 63,371...

രാജ്യത്ത്​ 63,371 പേർക്ക്​ കൂടി കോവിഡ്​; 895 മരണം

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ പുതുതായി 63,371 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 895 മരണവും റിപ്പോർട്ട്​ ചെയ്​തു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 73,70,469 ആയി ഉയർന്നു.

1,12,161 മരണമാണ്​ രാജ്യത്ത്​ ഇതുവരെ സ്​ഥിരീകരിച്ചത്​. 8,04,528 പേർ നിലവിൽ ചികിത്സയിൽ ​കഴിയുന്നു. 64,53,780 പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞദിവസം 10,28,622 സാമ്പിളുകൾ പരിശോധിച്ചു. രാജ്യത്ത്​ ഒക്​ടോബർ 15 വരെ 9,22,54,927 സാമ്പിളുകളാണ്​ പരിശോധിച്ചതെന്ന്​ ഐ.സി.എം.ആർ അറിയിച്ചു.

രാജ്യത്ത്​ 13 ദിവസത്തിനിടെ 10ലക്ഷം പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ലോകത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്​. യു.എസിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corona virus​Covid 19Covid india
News Summary - India reports 63,371 new COVID 19 cases
Next Story