Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right24 മണിക്കൂറിനുള്ളിൽ...

24 മണിക്കൂറിനുള്ളിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​ 796 പേർക്ക്​; രോഗബാധിതർ 9152

text_fields
bookmark_border
24 മണിക്കൂറിനുള്ളിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​ 796 പേർക്ക്​; രോഗബാധിതർ 9152
cancel

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനുള്ളിൽ 796 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിച ്ചവരുടെ എണ്ണം 9152 ആയതായി ആരോഗ്യ മന്ത്രാലയം ജോയിൻറ്​ സെക്രട്ടറി ലാവ്​ അഗർവാൾ അറിയിച്ചു. 308 മരണമാണ്​ ഇതുവരെ റിപേ ാർട്ട്​ ചെയ്​തത്​. 857 പേർ ​േരാഗമുക്തി​ നേടിയതായും അദ്ദേഹം പറഞ്ഞു.

ഇന്നുമാത്രം 141 പേരാണ്​ ​േരാഗമുക്തിനേടിയത്​. ആരോഗ്യ പ്രവർത്തകരുടെയും മറ്റു ഭരണ സംവിധാനങ്ങളുടെയും കൂട്ടായ പ്രവർത്തന ഫലമാണ്​ ഇതെന്നും ലാവ്​ അഗർവാൾ പറഞ്ഞു.

നേരത്തേ കോവിഡ്​ കേസുകൾ റിപോർട്ട്​ ചെയ്​ത 15 സംസ്​ഥാനങ്ങളിലായുള്ള 25 ജില്ലകളിൽ കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ പുതിയവ കണ്ടെത്തിയിട്ടില്ലെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഡീഷനൽ ചീഫ്​ സെക്രട്ടറി അവാനിഷ്​ കെ. അവസ്​തി പറഞ്ഞു. ഇതിൽ കേരളത്തിലെ കോട്ടയം, വയനാട്​ ജില്ലകളും ഉൾപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronamalayalam newsindia newscovid 19lockdownLav agarwal
News Summary - India reports 796 fresh cases of COVID-19 -India news
Next Story