Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid india
cancel
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ 8,895...

രാജ്യത്ത്​ 8,895 പേർക്ക്​ കൂടി കോവിഡ്​; ബിഹാറിൽ 2426 മരണം

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 8,895 പേർക്ക്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 2796 മരണവും സ്​ഥിരീകരിച്ചു.

രാജ്യത്ത്​ 99,155 പേരാണ്​ ചികിത്സയിലുള്ളത്​. ബിഹാറാണ്​ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട്​ ചെയ്​ത സംസ്​ഥാനം. 2426 മരണങ്ങളാണ്​ സംസ്​ഥാനത്ത്​ റിപ്പോർട്ട്​ ചെയ്​തത്​. കേന്ദ്രസർക്കാറിന്‍റെ പുതിയ മാർഗനിർദേശം അനുസരിച്ചാണ്​ ഈ മരണങ്ങൾ കൂട്ടിച്ചേർത്തതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 4,73,326 ആയി.

ലോകത്ത്​ കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ മൂന്ന്​ സംസ്​ഥാനങ്ങളിൽ റിപ്പോർട്ട്​ ചെയ്​തു. കർണാടക, ഗുജറാത്ത്​, മഹാരാഷ്​ട്ര എന്നിവിടങ്ങളിലാണ്​ രോഗം സ്​ഥിരീകരിച്ചത്​. കർണാടകയിൽ രണ്ടുപേർക്കാണ്​ രോഗബാധ. നാലുപേരും വിദേശത്തുനിന്ന്​ മടങ്ങിയെത്തിയവരാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Covid IndiaCorona Virus
News Summary - India reports 8895 new Covid cases most daily deaths reported in Bihar
Next Story