Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ കോവിഡ്​...

രാജ്യത്ത്​ കോവിഡ്​ ബാധിതർ 11 ലക്ഷം കടന്നു; രോഗവ്യാപനം രൂക്ഷം

text_fields
bookmark_border
രാജ്യത്ത്​ കോവിഡ്​ ബാധിതർ 11 ലക്ഷം കടന്നു; രോഗവ്യാപനം രൂക്ഷം
cancel

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 40,000ത്തിൽ അധികം പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 11 ലക്ഷം കടന്നു. പുതുതായി 40,425 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്. 681 മരണവും റിപ്പോർട്ട്​ ചെയ്​തതായി ആരോഗ്യമ​ന്ത്രാലയം അറിയിച്ചു. 

ഏഴുലക്ഷത്തോളം പേർ കോവിഡിൽനിന്ന്​ മുക്തി നേടി. 3,90,459 പേരാണ്​ നിലവിൽ ചികിത്സയിലുളളത്​. 27,497 പേർ ഇതുവരെ മരിച്ചു. 

രാജ്യത്ത്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്​ഥാനം മഹാരാഷ്​ട്രയാണ്​. തമിഴ്​നാടും ഡൽഹിയുമാണ്​ തൊട്ടുപിന്നിൽ. മഹാരാഷ്​ട്രയിൽ ഞായറാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​ 9,518 പേർക്കാണ്​​. 24 മണിക്കൂറിനിടെ 258 മരണവും റിപ്പോർട്ട്​ ചെയ്​തു. ഒറ്റദിവസം 10,000ത്തോളം​ പേർക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​ ആദ്യമായാണ്​. ഇതോടെ മഹാരാഷ്​ട്രയിലെ രോഗബാധിതരുടെ എണ്ണം 3,10,455 ആയി. 11,854പേർ മരിച്ചതായും ആരോഗ്യവകുപ്പ്​ അറിയിച്ചു

രാജ്യത്ത്​ ഇതുവരെ 1,40,47,908 സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു. ലോകരാജ്യങ്ങളിൽ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്​ഥാനത്താണ്​ ഇന്ത്യ. അമേരിക്കയിലും ബ്രസീലിലുമാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. 

കോവിഡിനെതിരെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്​സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ എയിംസ്​ അനുമതി നൽകിയിരുന്നു. ഇന്നുമുതൽ ആരോഗ്യവാനായ, സന്നദ്ധരായ ആളുകളിൽ ‘കോവാക്​സിൻ’ പരീക്ഷണം നടത്തും. കോവാക്​സി​​െൻറ മനുഷ്യരിലെ പരീക്ഷണം നടത്താൻ എയിംസ്​ ഉൾപ്പെടെ 12 സ്​ഥാപനങ്ങളെയാണ്​ ഐ.സി.എം.ആർ തിരഞ്ഞെടുത്തത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadumaharashtracorona viruscovid 19India News
News Summary - India reports crosses 11 lakh Covid Cases -India news
Next Story