Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ 2.57 ലക്ഷം...

രാജ്യത്ത്​ 2.57 ലക്ഷം ​പുതിയ കോവിഡ്​ രോഗികളും 4,194 മരണങ്ങളും; റെക്കോഡ്​ പരിശോധന

text_fields
bookmark_border
covid india
cancel
camera_alt

ചിത്രം: UN news

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത്​ 2,57,299 കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. ഐ.സി.എം.ആറി​െൻറ കണക്കുകൾ പ്രകാരം 20,66,284 സാംപിളകളാണ്​ പരിശോധനകളാണ്​ നടത്തിയത്​. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പരിശോധന നിരക്കാണിത്​.

തമിഴ്​നാട്​ (36,184), കർണാടക (32,218), കേരളം (29,673), മഹാരാഷ്​ട്ര (29,644), ആന്ധ്രപ്രദേശ്​ (20,937) എന്നീ സംസ്​ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട്​ ചെയ്​തത്​.

തുടർച്ചയായി അഞ്ചാം ദിവസമാണ്​ രാജ്യത്ത്​ പ്രതിദിന രോഗബാധ മൂന്ന്​ ലക്ഷത്തിൽ താഴേക്ക്​ എത്തിയത്​. 4194 പേരാണ്​ കഴിഞ്ഞ ദിവസം രോഗം ബാധിച്ച്​ മരിച്ചത്​.മഹാരാഷ്​ട്രയിലാണ്​ (1263) ഏറ്റവും കൂടുതൽ പേർ മരിച്ചത്​. തമിഴ്​നാടാണ് (1263)​ രണ്ടാം സ്​ഥാനത്ത്​ നിൽക്കുന്നത്​.

3,57,630 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 2.62 കോടിയായി ഉയർന്നു. 2.30 കോടിയാളുകൾ ഇതുവരെ രോഗമുക്തി നേടി. 29,23,400 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​.

2,95,525 പേരാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 19,33,72,819 പേരെ ഇതുവരെ വാക്​സിനേഷന്​ വിധേയമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid indiacorona virus
News Summary - India reports fresh 2.57 lakh Covid cases 4,194 Deaths; Highest Testing In A Day
Next Story