ആശങ്ക പടരുന്നു; രാജ്യത്ത് ഒറ്റദിവസം 13,586 പുതിയ കോവിഡ് രോഗികൾ
text_fieldsന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 13,586 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഒറ്റ ദിവസം 13,000 ത്തിൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. 336 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 12,573 ആയും രോഗബാധിതരുടെ എണ്ണം 3,80,532 ആയും ഉയർന്നു. 1,63,248 പേരാണ് ചികിത്സയിലുള്ളത്. 2,04,711 പേർ രോഗമുക്തി നേടുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം. 24 മണിക്കൂറിനിടെ 3752 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,20,504 പേർക്ക് ഇതുവരെ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചു. മരണം 5751. 53,901 പേർ ചികിത്സയിലുണ്ട്. 60,838 പേർ രോഗമുക്തി നേടി. മുംബൈയിൽമാത്രം ഇതുവരെ 62,875 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
മഹാരാഷ്്ട്രക്ക് പുറമെ ഡൽഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. തമിഴ്നാട്ടിലെ കോവിഡ് ബാധിതരുടെ എണ്ണം 50,000കടന്നു. 52,334 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 625. വ്യാഴാഴ്ച മാത്രം 49 മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 37,000കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.