രാജ്യത്ത് ഒറ്റദിവസം 14,000 കടന്ന് കോവിഡ് രോഗികൾ; മരണം 375
text_fieldsന്യൂഡൽഹി: രാജ്യത്ത് ഒറ്റദിവസം 14,000ത്തിൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന റെക്കോഡ് വർധനവാണിത്. 14,516 പേർക്കാണ് രോഗം കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 375 മരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 3,95,048 ആയും മരിച്ചവരുടെ എണ്ണം 12,948 ആയും ഉയർന്നു. 1,68,269 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 2,13,831 പേർ രോഗമുക്തി നേടിയതായും ആരോഗയമന്ത്രാലയം അറിയിച്ചു.
മഹരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. ഒന്നേകാൽ ലക്ഷത്തിനടുത്തെത്തി ഇവിടത്തെ രോഗികളുടെ എണ്ണം. 5,893 പേർ സംസ്ഥാനത്ത് മരിച്ചു.
ഡൽഹിയിൽ 53,116 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 2035 പേർ മരിക്കുകയും ചെയ്തു. 26,141 പേർക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തിൽ 1618 പേർ മരിച്ചു. തമിഴ്നാട്ടിൽ 54,449 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 666 പേർ മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.