രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; പുതുതായി 68,020 പേർക്ക് രോഗം, 291 മരണം
text_fieldsന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 68,020 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 291 മരണവും റിേപ്പാർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഒക്ടോബറിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. 5,21,808 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മരണസംഖ്യ 1,61,843 ആയി ഉയരുകയും ചെയ്തു. 1,13,55,993 പേർ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
1,20,39,644 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6,05,30,435 പേർ കോവിഡ് വാക്സിൻ സ്വീകരിക്കുകയും ചെയ്തു.
ഹോളിെയ തുടർന്ന് ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഒഡീഷയിൽ പൊതു സ്ഥലങ്ങളിലെ ഹോളി ആഘോഷങ്ങൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തി. കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണിത്.
മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ മുന്നറിയിപ്പ് നൽകി. 24 മണിക്കൂറിനിടെ 40,414 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 108 മരണവും സ്ഥിരീകരിച്ചു. ശനിയാഴ്ച അർധരാത്രി മുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ കർശനമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.