പാകിസ്താൻ തെറ്റായ ചിത്രം ഉയർത്തികാട്ടി അപമാനിച്ചെന്ന് ഇന്ത്യ
text_fieldsയു.എൻ: തെറ്റായ ചിത്രം ഉയർത്തികാട്ടി ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച പാകിസ്താന് ഐക്യരാഷ്ട്ര സഭയിൽ ശക്തമായ മറുപടിയുമായി ഇന്ത്യൻ നയതന്ത്ര പ്രതിനിധി. ഫലസ്തീനിൽ നിന്നുള്ള ചിത്രം ഇന്ത്യയിലേതെന്ന് പറഞ്ഞ് പാകിസ്താൻ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ പൗലോമി ത്രിപാഠി പറഞ്ഞു.
പാകിസ്താനിലെ ഭീകരവാദത്തെ കുറിച്ചുള്ള ചർച്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയിലെ, പ്രത്യേകിച്ച് കശ്മീരിലെ ജനങ്ങള്‍ ദിനംപ്രതി സഹിക്കേണ്ടി വരുന്ന ഈ യാഥാര്‍ഥ്യമാണ് പാകിസ്താന്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നത്. പാകിസ്താന്‍റെ യഥാര്‍ഥ മുഖം ആരില്‍ നിന്നും ഒളിക്കാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
ജമ്മു കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തിയ സൈനികന്‍ ഉമര്‍ ഫയാസിന്‍റെ ചിത്രം ഇന്ത്യ യു.എന്നിൽ ഉയര്‍ത്തി കാണിച്ചു. ഈ ചിത്രം വ്യാജമല്ല; നിഷ്ഠൂരമായ യാഥാര്‍ഥ്യം വിളിച്ചു പറയുന്ന ചിത്രമാണിത്. പാകിസ്താന്‍ പിന്തുണക്കുന്ന ഭീകരര്‍ 2017 മേയില്‍ ലെഫ. ഉമര്‍ ഫയാസിനെ വിവാഹച്ചടങ്ങിനിടെ തട്ടിക്കൊണ്ടു പോയി ക്രൂരപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയെന്നും പൗലോമി ത്രിപാഠി ചൂണ്ടിക്കാട്ടി.
കശ്മീരിലെ പെല്ലറ്റ് ആക്രമണം ഇന്ത്യൻ ഭീകരതയുടെ ഉദാഹരണമാണെന്ന് പറഞ്ഞാണ് പാക് സ്ഥാനപതി മലീഹാ ലോധി മുഖത്താകെ പരിക്കേറ്റ യുവതിയുടെ ചിത്രം കഴിഞ്ഞ ദിവസം ഉയര്‍ത്തിക്കാട്ടിയത്. എന്നാൽ, ഗാസയിൽ ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ മുഖത്ത് പരിക്കേറ്റ പതിനേഴുകാരിയുടെ ചിത്രമായിരുന്നു അതെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. 2014ൽ അവാർഡിനർഹമായ ചിത്രം പ്രശസ്ത ഫോേട്ടാഗ്രാഫർ ഹെയ്ഡി ലെവ് പകർത്തിയതാണ്.
യു.എന്‍ പൊതുസഭയുടെ 72-ാം സമ്മേളനത്തില്‍ സംസാരിക്കവെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം പാകിസ്താനെതിരെ ആഞ്ഞടിച്ചിരുന്നു. ഇതിന് മറുപടി നൽകുേമ്പാഴാണ് തെറ്റായ ചിത്രം ഉയര്‍ത്തിക്കാട്ടി പാക് സ്ഥാനപതി രംഗത്തെത്തിയത്.
Facts Vs Alternative Facts @UN pic.twitter.com/odI3X1hYUu
— Syed Akbaruddin (@AkbaruddinIndia) September 25, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.