ഇന്ത്യയുടെ പര്യായമാണ് ആർ.എസ്.എസ്; ഇംറാൻ ഖാന് മറുപടി
text_fieldsന്യൂഡൽഹി: ആർ.എസ്.എസിനെതിരായ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ യു.എൻ പൊതുസഭയിൽ നടത്തിയ പരാമർശത്തിന് മറുപട ിയുമായി സംഘടനയുടെ ജോയിൻറ് സെക്രട്ടറി കൃഷ്ണ ഗോപാൽ.
ആർ.എസ്.എസ് ഇന്ത്യയിൽ മാത്രമാണുള്ളത്. ഞങ്ങൾക്ക് മ റ്റ് ശാഖകളില്ല. ഞങ്ങളോട് പാകിസ്താന് ദേഷ്യമുണ്ടെങ്കിൽ അതിനർഥം ഇന്ത്യയോടും അവർക്ക് വിരോധമുണ്ടെന്നാണ്. ഇന്ത്യയും ആർ.എസ്.എസും പര്യായങ്ങളാണ്. ഇന്ത്യയേയും ആർ.എസ്.എസിനേയും ലോകം ഒരു പോലെ കാണണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും ഗോപാൽ പറഞ്ഞു.
യു.എൻ പൊതുസഭയിലെ പ്രസംഗത്തിനിടെ ആർ.എസ്.എസിനെ ശക്തമായി വിമർശിച്ച് ഇംറാൻ രംഗത്തെത്തിയിരുന്നു. ആർ.എസ്.എസ് ക്യാമ്പുകൾ തീവ്രവാദികൾക്ക് പരിശീലനം നൽകുന്ന കേന്ദ്രങ്ങളാണെന്ന് ഇന്ത്യയുടെ മുൻ ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നതായി ഇംറാൻ ഖാൻ പറഞ്ഞിരുന്നു. ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും ആശയങ്ങളാണ് ആർ.എസ്.എസിനെ പ്രചോദിപ്പിക്കുന്നതെന്നും ഇംറാൻ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.