റഷ്യയുമായി വന്‍ ആയുധ ഇടപാടിന് ധാരണ
text_fieldsന്യൂഡല്‍ഹി: ഇന്ത്യ, റഷ്യയില്‍നിന്ന് 39,000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങുന്നു. ഇതുസംബന്ധിച്ച കരാറില്‍ പ്രധാനമന്ത്രി മോദിയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും ഒപ്പുവെക്കും. ശനിയാഴ്ച ഗോവയില്‍ ആരംഭിക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുടിന്‍ എത്തുന്നുണ്ട്. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക കൂടിക്കാഴ്ചയിലാകും കരാര്‍ ഒപ്പുവെക്കുകയെന്ന് റഷ്യയുടെ ഒൗദ്യോഗിക വാര്‍ത്താഏജന്‍സി വ്യക്തമാക്കി. സംഭവം കേന്ദ്ര പ്രതിരോധമന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറ്റവും അത്യാധുനികമായ മിസൈല്‍ സംവിധാനമായ എസ്-400 ട്രയംഫാണ് ഇന്ത്യ റഷ്യയില്‍നിന്ന് വാങ്ങുന്നത്. 400 കി.മീറ്ററിലധികം പ്രഹരപരിധിയുള്ള ഈ സംവിധാനത്തിന് ഡ്രോണുകളെയും എയര്‍ക്രാഫ്റ്റുകളെയും മറ്റും കൃത്യമായി പ്രതിരോധിക്കാനുള്ള കഴിവുണ്ട്. റഷ്യന്‍ സര്‍ക്കാറിന് കീഴിലുള്ള അല്‍മാസ്-ആന്‍െറ എന്ന കമ്പനിയാണ് ഈ മിസൈല്‍ നിര്‍മിക്കുന്നത്. നിലവില്‍ ചൈനയും ഈ മിസൈല്‍ സംവിധാനം റഷ്യയില്‍നിന്ന് സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ട്രയംഫ് മിസൈലുകള്‍ വാങ്ങുന്നതു സംബന്ധിച്ച് ഇന്ത്യ, റഷ്യയുമായി പ്രാഥമിക ധാരണയിലത്തെിയത്.
കാമോവ് കോപ്ടറുകളുടെ സംയുക്തനിര്‍മാണം സംബന്ധിച്ചും മോദിയും പുടിനും ധാരണയിലത്തെുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.