850 തടവുകാരെ മോചിപ്പിക്കും; ഹജ്ജ് ക്വോട്ട രണ്ടു ലക്ഷമാക്കി
text_fields
ന്യൂഡൽഹി: അടുത്ത രണ്ടു വർഷങ്ങളിലായി ഉൗർജ, നിർമാണ മേഖലകളിൽ ഇന്ത്യയിൽ 10,000 കോടി ഡ ോളറിെൻറ (ഏകദേശം 7.10 ലക്ഷം കോടി രൂപ) നിക്ഷേപ പദ്ധതിയുമായി സൗദി അറേബ്യ. പെട്രോകെമിക്ക ൽസ്, റിഫൈനറി, അടിസ്ഥാന സൗകര്യ വികസനം, കൃഷി, നിർമാണ മേഖല എന്നീ രംഗങ്ങളിലെ നിക്ഷേപ സാധ്യത ഡൽഹിയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു.
സൗദി ജയിലുകളിലുള്ള 850 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാനും തീരുമാനിച്ചു.
ഇന്ത്യയിൽനിന്നുള്ള ഹ ജ്ജ് ക്വോട്ട 1.75 ലക്ഷത്തിൽനിന്ന് രണ്ടു ലക്ഷമായി ഉയർത്താനുള്ള തീരുമാനവും സൗദി പ്രഖ് യാപിച്ചു. അതിനു തക്ക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനെ ആശ്രയിച്ചാണ് ഇൗ വർഷംതന്നെ ക്വോട്ട ഉയർത്തുന്ന കാര്യം തീരുമാനിക്കുക. സൗദി കിരീടാവകാശിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചകൾക്കു ശേഷം വിവിധ രംഗങ്ങളിൽ സഹകരണം വർധിപ്പിക്കുന്ന അഞ്ചു ധാരണപത്രങ്ങളും ഒപ്പുവെച്ചു. ദേശീയ അടിസ്ഥാന സൗകര്യ നിധിയിൽ നിക്ഷേപം നടത്തുന്നതിനാണ് ഒരു ധാരണപത്രം. പരസ്പര നിക്ഷേപ ബന്ധം വർധിപ്പിക്കുന്നതിന് ഇൻവെസ്റ്റ് ഇന്ത്യ, സൗദി ജനറൽ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി എന്നിവ തമ്മിൽ സഹകരണ ചട്ടക്കൂട് ഉണ്ടാക്കും. ടൂറിസ, പാർപ്പിട രംഗത്തെ സഹകരണം, പ്രസാർ ഭാരതി-സൗദി ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ ദൃശ്യ, ശ്രാവ്യ പരിപാടി കൈമാറ്റം എന്നിവക്കും ധാരണപത്രം ഒപ്പുവെച്ചു.
മറ്റു തീരുമാനങ്ങൾ ഇവയാണ്:
l ഇന്ത്യക്കും സൗദിക്കുമിടയിൽ പ്രതിവർഷ വിമാന യാത്രക്കാരുടെ എണ്ണം 3.84 ലക്ഷമാക്കാൻ പാകത്തിൽ നേരിട്ടുള്ള വിമാന സർവിസുകളുടെ എണ്ണം വർധിപ്പിക്കും. പ്രവാസികൾ, സൗദി പൗരന്മാർ, ടൂറിസ്റ്റുകൾ എന്നിവർക്ക് പ്രയോജനപ്പെടും.
l പ്രതിരോധ സഹകരണം വർധിപ്പിക്കും. സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് സംയുക്ത കർമ സമിതി. സംയുക്ത നാവികാഭ്യാസം നടത്താൻ തീരുമാനിച്ചു. സമുദ്ര സുരക്ഷ, മറ്റു സുരക്ഷ വിഷയങ്ങൾ, സൈബർ ഭീകരത തടയൽ എന്നിവക്കായി ക്രിയാത്മക നടപടി.
l തന്ത്രപരമായ പങ്കാളിത്തത്തിന് പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും ഉൾപ്പെട്ട സമിതി രൂപവത്കരിക്കും. ൈദ്വവാർഷിക ഉച്ചകോടി നടത്തും.
l സൗദിയിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ കണക്കിലെടുക്കും. ഒരു സൈപ്രസ് കമ്പനി പൂട്ടിയതു വഴി കഷ്ടപ്പെടുന്ന 2600ഒാളം തൊഴിലാളികളുടെ കാര്യത്തിൽ ഏറ്റവും പെെട്ടന്ന് പരിഹാര നടപടി.
l സൗദി പൗരന്മാർക്കായി ഇന്ത്യ ഇ-വിസ സൗകര്യം ഏർപ്പെടുത്തും.
ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയുമായി പ്രത്യേക ചർച്ചയും പ്രതിനിധിതല ചർച്ചകളും നടന്നു. പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ഭീകരത പ്രതിരോധം, പാക് ബന്ധം എന്നിവയും ചർച്ചാവിഷയമായി. നേരത്തേ രാഷ്ട്രപതി ഭവൻ അങ്കണത്തിൽ വിശിഷ്ടാതിഥിക്ക് ഗാർഡ് ഒാഫ് ഒാണർ നൽകി.
ഹൈദരാബാദ് ഹൗസിൽ സൗദി കിരീടാവകാശിയുടെ ബഹുമാനാർഥം ഉച്ചവിരുന്ന് ഒരുക്കിയിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അത്താഴ വിരുന്നു നൽകി. ചൊവ്വാഴ്ച രാത്രി ഡൽഹിയിലെത്തിയ അമീർ മുഹമ്മദ് ബുധനാഴ്ച അർധരാത്രിയോടെ ചൈനയിലേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.