ക്ഷയരോഗ മരണത്തിൽ ഇന്ത്യ മുന്നിൽതന്നെ
text_fieldsന്യൂഡൽഹി: മുൻവർഷത്തെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും ക്ഷയരോഗ മരണങ്ങളിൽ ലോകത്ത് ഒന്നാംസ്ഥാനത്ത് ഇന്ത്യതന്നെ. ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഇൗ വർഷത്തെ ആഗോള ക്ഷയരോഗ റിപ്പോർട്ട് പ്രകാരം 2016ൽ രാജ്യത്ത് 4.23 ലക്ഷം പേരാണ് രോഗംമൂലം മരിച്ചത്. ക്ഷയരോഗം പിടിപെട്ട എയ്ഡ്സ് രോഗികളെ ഒഴിവാക്കിയാണ് ഇൗ കണക്ക്. 4.8 ലക്ഷം മരണമുണ്ടായ 2015ൽനിന്ന് നേരിയ കുറവ്.
ഇന്തോനേഷ്യ, ചൈന, ഫിലിപ്പീൻസ്, പാകിസ്താൻ, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്നിൽ. ലോകത്താകെ 1.04 കോടി മരണം (ക്ഷയരോഗം ബാധിച്ച എച്ച്.െഎ.വി ബാധിതർ ഉൾപ്പെടാതെ) ആണ് സംഭവിക്കുന്നത്. ഇതിെൻറ 65 ശതമാനവും ഇൗ രാജ്യങ്ങളിലാണ്. ഇന്ത്യയുടെ സംഭാവന 33 ശതമാനം. എച്ച്.െഎ.വി ബാധിച്ച ക്ഷയരോഗികളുടെ മരണസംഖ്യയിലും തൊട്ട് മുൻവർഷത്തെക്കാൾ ചെറിയ കുറവുണ്ടായി. 2015ലെ 37,000ത്തിൽനിന്ന് 2016ൽ 12,000 ആയാണ് കുറഞ്ഞത്.
അതേസമയം, ക്ഷയരോഗ പ്രതിരോധ ഫണ്ടിങ്ങിൽ ഇന്ത്യയിൽ 2015നെക്കാൾ വലിയ വർധനയാണുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.
2015ൽ 280 ദശലക്ഷം രൂപയാണ് നീക്കിവെച്ച വാർഷിക ബജറ്റ്. 2016ൽ 525 ദശലക്ഷം ആയി ഉയർന്നു. രോഗത്തിന് എതിരായ ആഭ്യന്തര ചെലവഴിക്കലും ഇതേ കാലത്ത് 32 ശതമാനത്തിൽനിന്ന് 74 ശതമാനമായി. ഇത് ആഗോള ഫണ്ടിങ്ങിലുള്ള ആശ്രിതത്വവും കുറക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.