കിഴക്കൻ ലഡാക്കിൽ സ്ഥിതി സാധാരണ നിലയിലായില്ലെന്ന് ഇന്ത്യ
text_fieldsന്യൂഡൽഹി: ചൈനയുമായി അതിർത്തിപ്രശ്നമുള്ള കിഴക്കൻ ലഡാക്കിൽ സ്ഥിതി പൂർണമായും സാധാരണ നിലയിലായില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. കിഴക്കൻ ലഡാക്കിൽ സ്ഥിതി ശാന്തമാണെന്ന് ചൈനീസ് അംബാസഡർ സുൻ വെയ്ഡോങ് പറഞ്ഞ പശ്ചാത്തലത്തിലാണ് പുരോഗതിയുണ്ടെങ്കിലും പൂർണമായി സാധാരണ നിലയിലായില്ലെന്നും ചില നടപടികൾകൂടി വേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി വ്യക്തമാക്കിയത്.
2020 മേയിലാണ് മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷമുണ്ടായത്. ഇരു രാജ്യങ്ങളും വൻതോതിൽ സൈനികവിന്യാസം നടത്തിയത് ആശങ്കക്ക് ഇടയാക്കിയെങ്കിലും പിന്നീട് സൈനിക, നയതന്ത്ര ചർച്ചകളിലൂടെ സ്ഥിതി അയഞ്ഞു. കഴിഞ്ഞ വർഷമാണ് പാങ്ഗോങ്, ഗോഗ്ര മേഖലയിൽനിന്ന് സേനയെ പിൻവലിച്ചത്.
പട്രോളിങ് പോയന്റ് 15ൽനിന്ന് സൈന്യത്തെ പിൻവലിച്ചുവെങ്കിലും ഡെംചോക്, ഡെപ്സാങ് മേഖലകളിൽ സേനാവിന്യാസം തുടരുന്നത് ആശങ്കക്ക് ഇടനൽകുന്നു. തർക്കമേഖലയിൽനിന്ന് ഇന്ത്യ സേനയെ പിൻവലിച്ചെങ്കിലും ചൈനീസ് സൈനികസാന്നിധ്യം തുടരുന്നതായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.