രാജ്യത്ത് ഒരാഴ്ചക്കിടെ 17 ലക്ഷത്തിലധികം കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2.82 ലക്ഷം പേർക്ക്
text_fieldsന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 2,82,970 കോവിഡ് കേസുകൾ. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് 18.9 ശതമാനം വർധന രേഖപ്പെടുത്തി. 8961 ഒമിക്രോൺ കേസുകളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
15.13 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്. അഞ്ചു സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതൽ. കർണാടകയിൽ 41,457 മഹാരാഷ്ട്രയിൽ 39,207 കേരളത്തിൽ 28,481 തമിഴ്നാട്ടിൽ 23,888 ഗുജറാത്തിൽ 17,119 എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.
24 മണിക്കൂറിനിടെ 441 മരണവും സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം 310 ആയിരുന്നു കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം. ഇതോടെ രാജ്യത്ത് കോവിഡ് മരണസംഖ്യ 4,87,202 ആയി ഉയർന്നു.
18,31,000 പേരാണ് ചികിത്സയിലുള്ളത്. 93.88 ശതമാനമാണ് രോഗമുക്തി നിരക്ക്. 1,88,157 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഒരാഴ്ചക്കിടെ ഇന്ത്യയിൽ 17 ലക്ഷം പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം രണ്ടാംതരംഗത്തെ അപേക്ഷിച്ച് കുറവാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 18.69ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 158 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.