Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ 46,963...

രാജ്യത്ത്​ 46,963 പേർക്ക്​ കൂടി കോവിഡ്​; ആകെ രോഗികളുടെ എണ്ണം 81 ലക്ഷം കടന്നു

text_fields
bookmark_border
രാജ്യത്ത്​ 46,963 പേർക്ക്​ കൂടി കോവിഡ്​; ആകെ രോഗികളുടെ എണ്ണം 81 ലക്ഷം കടന്നു
cancel

ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 46,963 പേർക്ക്​ കൂടി കോവിഡ്​ ​സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 81.84 ലക്ഷമായി ഉയർന്നു. കോവിഡ്​ ബാധിച്ച്​ 470 പേർ കൂടി കഴിഞ്ഞ ദിവസം മരിച്ചു. ആകെ മരണസംഖ്യ 1.22 ലക്ഷമായി ഉയർന്നു.

ആകെ രോഗികളിൽ 71.91 ലക്ഷം പേർക്കും രോഗംഭേദമായിട്ടുണ്ട്​. 91.5 ശതമാനമാണ്​ രോഗമുക്​തി നിരക്ക്​. സെപ്​റ്റംബർ മാസം മുതൽ രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം കുറയുകയാണ്​. ഇന്ത്യയിൽ​ കോവിഡ്​ മൂലമുണ്ടാകുന്ന മരണനിരക്ക്​ 1.5 ശതമാനമായി കുറഞ്ഞുവെന്ന്​ ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അതേസമയം, ഉത്സവകാലത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം ഉയരാനുള്ള സാധ്യത വിദഗ്​ധർ തള്ളികളയുന്നില്ല. നവംബർ മധ്യത്തിൽ എത്തുന്ന ദീപാവലിയോടെയാണ്​ ഇന്ത്യയിൽ ഉത്സവകാല സീസൺ അവസാനിക്കുന്നത്​. നിലവിൽ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ ലോകത്ത്​ രണ്ടാം സ്ഥാനത്താണ്​ ഇന്ത്യ. യു.എസാണ്​ ഒന്നാമത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid india
News Summary - India Sees 1-Day Surge Of 46,963 Covid Cases, Over 81 lakh Total Cases
Next Story