രാജ്യത്ത് 44,059 പേർക്ക് കൂടി കോവിഡ്; 511 മരണം
text_fieldsന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 44,059 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 91.3 ലക്ഷമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
511 മരണവും 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. 1,33,738 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 91,39,866 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 4,43,489 പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
85.62 ലക്ഷം പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 41,024 പേരാണ് രോഗമുക്തി നേടിയതെന്നും ആരോഗ്യമന്ത്രാലയത്തിെൻറ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
യു.എസിന് പുറമെ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഇന്ത്യയിലാണ്. ദീപാവലി ആഘോഷങ്ങൾ കഴിഞ്ഞതോടെ ഉത്തരേന്ത്യയുടെ പല നഗരങ്ങളിലും പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നുണ്ട്. തുടർന്ന് പല നഗരങ്ങളിലും കർഫ്യു ഏർെപ്പടുത്തുകയും ചെയ്തു.
അടുത്തവർഷം ആദ്യത്തോടെ കോവിഡ് വാക്സിൻ വിതരണം ചെയ്യാനാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ അഞ്ച് വാക്സിനുകളുടെ പരീക്ഷണം അവസാന ഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.