ഫലസ്തീൻ അഭയാർത്ഥികൾക്ക് 25 ലക്ഷം ഡോളർ നൽകി ഇന്ത്യ
text_fieldsന്യൂഡൽഹി / റാമല്ല: ഫലസ്തീൻ അഭയാർത്ഥികൾക്കുള്ള വാർഷിക സംഭാവനയിൽ നിന്ന് 2.5 ദശലക്ഷം ഡോളർ (25 ലക്ഷം ഡോളർ) ആദ്യ ഗഡു അയച്ചുനൽകി. നിയർ ഈസ്റ്റിലെ യു.എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസിനാണ് (യു.എൻ.ആർ.ഡബ്ല്യു.എ) തുക നൽകിയത്. റാമല്ലയിലെ ഇന്ത്യൻ പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്. 5 ദശലക്ഷം ഡോളറാണ് 2024-25 വർഷത്തേക്കുള്ള സംഭാവന.
1950 മുതൽ രജിസ്റ്റർ ചെയ്ത ഫലസ്തീൻ അഭയാർത്ഥികൾക്കായി നേരിട്ടുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന ഐക്യരാഷ്ട്രസഭാ സംഘടനയാണ് യു.എൻ.ആർ.ഡബ്ല്യു.എ. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സംഘടന അതിന്‍റെ പ്രവർത്തനങ്ങൾ നിലനിർത്താൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഫലസ്തീൻ അഭയാർത്ഥികളുടെ ആരോഗ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും യു.എൻ ഏജൻസിയുടെ സേവനങ്ങൾക്കുമായി 2023-24 വരെ 35 ദശലക്ഷം യു.എസ് ഡോളറിന്‍റെ സാമ്പത്തിക സഹായം ഇന്ത്യ നൽകിയിട്ടുണ്ട്. അടുത്തിടെ ന്യൂയോർക്കിൽ നടന്ന യു.എൻ.ആർ.ഡബ്ല്യു.എയുടെ സമ്മേളനത്തിൽ സാമ്പത്തിക സഹായത്തിന് പുറമേ മരുന്നുകൾ നൽകുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.