ഡൽഹി ലോകത്തേറ്റവും മലിനീകരിക്കപ്പെട്ട നഗരം
text_fieldsജനീവ: ലോകത്തെ ഏറ്റവും മോശമായ രീതിയിൽ പരിസരമലിനീകരണമാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് ലോകാരോഗ്യ സംഘടന. ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ഡൽഹിയാണെന്നും ഡബ്ല്യു.എച്ച്.ഒ പറഞ്ഞു. മുംബൈക്ക് നാലാലം സ്ഥാനമുണ്ട്. നഗരങ്ങളിലെ അന്തരീക്ഷം ശുദ്ധീകരിക്കുന്ന നടപടികൾക്ക് ഇന്ത്യ ൈചനയെ മാതൃകയാക്കണമെന്നും ഡബ്ല്യു.എച്ച്.ഒ ആവശ്യപ്പെട്ടു.
ന്യൂഡൽഹി, വാരണാസി, പാട്ന തുടങ്ങി 4,300 നഗങ്ങൾ അത്യധികം മലിനീകരിക്കപ്പെട്ടതാണെന്ന് ലോകാരോഗ്യ സംഘടനയുടെ സർവേ പറയുന്നു. ചൈനയിലെ സിങ്ടായ്, ഷിജിയാസുവാങ് തുടങ്ങിയ സ്ഥങ്ങളെല്ലാം നാലഞ്ച് വർഷം മുമ്പ് വളരെ മലിനീകരിക്കപ്പെട്ട നഗരങ്ങളായിരുന്നു. എന്നാൽ ചൈന പിന്നീട് മലിനീകരണം വലിയ തോതിൽ നിയന്ത്രിച്ചു.
സർക്കാർ തലത്തിൽ മലിനീകരണത്തിനെതിരെ യുദ്ധം തന്നെ പ്രഖ്യാപിച്ചു. അതേനീക്കം ഇന്ത്യയിലും ഉണ്ടാവുകയാണെങ്കിൽ വളരെ നല്ലതായിരിക്കുമെന്നും ലോകാരോഗ്യ സംഘടനാ അധികൃതർ അറിയിച്ചു.
ഭൂമിയിെല 10ൽ ഒമ്പതു പേരും മലിനമായ വായുവാണ് ശ്വസിക്കുന്നത്. ഇതു മൂലം ഏഴ് മില്യൺ ജനങ്ങൾ പ്രതിവർഷം കൊല്ലപ്പെടുന്നു. ഹൃേദ്രാഗം, സ്ട്രോക്ക്, ശ്വാസകോശ കാൻസർ എന്നീ രോഗങ്ങളിൽ കാൽഭാഗവും വായുമലിനീകരണം കൊണ്ടുണ്ടാകുന്നതാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.