ഡിജിറ്റൽ ഗെയിം മേഖലയെ ഇന്ത്യ നയിക്കണം, സംസ്കാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഗെയിമുകൾ വികസിപ്പിക്കണം -മോദി
text_fieldsന്യൂഡൽഹി: രാജ്യത്തിന്‍റെ സാംസ്കാരിക സമ്പന്നതയിൽ നിന്നും നാടോടിക്കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഡിജിറ്റൽ ഗെയിമിങ് മേഖലയെ നയിക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്ന മുദ്രാവാക്യത്തിന്‍റെ ഊർജം ഉൾക്കൊള്ളാൻ കളിപ്പാട്ടങ്ങൾ ഏറ്റവും മികച്ച മാധ്യമമാണെന്നും മോദി പറഞ്ഞു. കളിപ്പാട്ട നിർമാണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി.
കളിപ്പാട്ട നിർമാണ മേഖലയെ പിന്തുണക്കുകയും അതുവഴി കായിക ക്ഷമതയും സമഗ്ര വ്യക്തി വികസനവും ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം -മോദി പറഞ്ഞു.
ഇന്ത്യൻ സംസ്കാരവുമായി യോജിച്ചുപോകുന്ന കളിപ്പാട്ടങ്ങൾ അംഗൻവാടികളിലും സ്കൂളുകളിലും ഉപയോഗിക്കണം. കളിപ്പാട്ട സാങ്കേതികവിദ്യയിലും രൂപകൽപ്പനയിലും പുതുമകൾക്കായി ഹാക്കത്തോണുകൾ സംഘടിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും മോദി പറഞ്ഞു.
ഡിജിറ്റൽ ഗെയിമിങ് രംഗം അതിവേഗം വളരുകയാണ്. ഈ മേഖലയിലെ വലിയ സാധ്യതകൾ ഇന്ത്യ മനസ്സിലാക്കണം. ഇന്ത്യൻ സംസ്കാരത്തിൽ നിന്നും നാടോടി കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഗെയിമുകൾ വികസിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര ഡിജിറ്റൽ ഗെയിമിങ് മേഖലയെ നയിക്കണം -മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.