ഇറാനുമായുള്ള ബന്ധം ഇന്ത്യ പുനഃപരിശോധിക്കണം -നിക്കിഹാലി
text_fieldsന്യൂഡൽഹി: ഇറാനുമായുള്ള ബന്ധം ഇന്ത്യ പുനഃപരിശോധിക്കണമെന്ന് യു.എന്നിെൻറ യു.എസ് അംബാസിഡൻ നിക്കി ഹാലി. ത്രിദിന ഇന്ത്യൻ സന്ദർശനത്തിെനത്തിയ നിക്കിഹാലി എൻ.ഡി.ടി.വിയോട് സംസാരിക്കുകയായിരുന്നു.
ആരോടൊപ്പമാണ് വ്യാപാരം നടത്തേണ്ടതെന്ന് നാമെല്ലാവരും ചിന്തിക്കണം. ഇൗ രാജ്യവുമായി വ്യാപാരബന്ധം തുടരേണ്ടതുണ്ടോ എന്ന് ഇന്ത്യ തീരുമാനിക്കേണ്ടതാണ്. അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ ചർച്ചകൾ നടത്തിയത്. അതൊരു ക്രിയാത്മക ചർച്ചയായിരുന്നുവെന്നും നിക്കിഹാലി വ്യക്തമാക്കി.
യു.എസ്. ഇറാനുമേൽ വീണ്ടും ഉപരോധം ഏർപ്പെടുത്തിയതിനു പിറകെയാണ് ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ ഇന്ത്യയെ സമ്മർദം ചെലുത്തുന്നത്. ചൈന കഴിഞ്ഞാൽ ഇന്ത്യയാണ് ഏറ്റവും കൂടുതൽ എണ്ണ ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യം. രാജ്യം പിന്തുടരുന്നത് യു.എന്നിെൻറ നിലപാടാണെന്നും യു.എസ് അടിച്ചേൽപ്പിക്കുന്ന വിലക്കുകളല്ലെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.