ഒ.െഎ.സിയുടെ കശ്മീർ പ്രമേയത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷെൻറ (ഒ.ഐ.സി) മക്ക ഉച്ചകോടിയുടെ കശ്മീർ പ്രമേയത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഒ.ഐ.സി പ്രമേയം അസ്വീകാര്യമാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.
കശ്മീർ വിഷയം ഉന്നയിക്കാനുള്ള അധികാരം ഒ.ഐ.സിക്ക് ഇല്ലെന്ന് പറഞ്ഞ അദ്ദേഹം, കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ആവർത്തിച്ചു. കശ്മീർ ജനതയുടെ നിയമപരമായ അവകാശങ്ങളെ പിന്തുണക്കുമെന്നും കശ്മീരിലേക്ക് പ്രത്യേക ദൂതനെ നിയമിക്കുമെന്നും മക്ക ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ ഒ.ഐ.സി വ്യക്തമാക്കിയിരുന്നു. ഇത്തരം അനുചിത പരാമർശങ്ങളിൽനിന്ന് ഒ.ഐ.സി വിട്ടുനിൽക്കണമെന്ന് രവീഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.