ബുർഹാൻ വാനിയെ പ്രകീർത്തിക്കുന്ന പാക് നിലപാടിനെതിരെ ഇന്ത്യ
text_fieldsന്യൂഡല്‍ഹി: സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീൻ കമാൻഡർ ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിക്കുന്ന പാകിസ്താൻ നിലപാടിനെതിരെ രൂക്ഷ വിമർശവുമായി ഇന്ത്യ. നിരോധിക്കപ്പെട്ട സംഘടനയുടെ ഭാഗമായ ബുർഹാൻ വാനിയെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള പാകിസ്താെൻറ പരാമര്‍ശങ്ങള്‍ അപലപനീയമാണെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ഗോപാല്‍ ബാഗ്ലെ ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഭീകരവാദത്തിന് സഹായവും പിന്തുണയും നല്‍കുന്ന പാകിസ്താെൻറ നടപടിക്കെതിരെ ലോകരാജ്യങ്ങള്‍ ഒരുമിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
First @ForeignOfficePk read frm banned LeT's script. Now Pak COAS glorfs Burhan Wani. Pak's terror suprt&spnsr'p need 2b condmnd by 1 & all
— Gopal Baglay (@MEAIndia) July 9, 2017
ഭീകര സംഘടനകളില്‍ പ്രവര്‍ത്തിച്ചവരെ പ്രകീര്‍ത്തിക്കുന്ന പാക് നടപടി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയാണ് വ്യക്തമാക്കുന്നതെന്നും ബാഗ്ലെ ചൂണ്ടിക്കാട്ടി. വാനിയെ പ്രകീർത്തിച്ച പാകിസ്താന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിെൻറ ട്വീറ്റിനെതിരെയാണ് രൂക്ഷ വിമര്‍ശവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിട്ടുള്ളത്.
ശനിയാഴ്ച പാക് പ്രധാനമന്ത്രി നവാസ് ശരീഫും വാനിക്ക് ആദരമർപ്പിക്കുകയും പ്രകീര്‍ത്തിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ബുർഹാൻ വാനിയുടെ മരണം കശ്മീരിലെ സ്വാതന്ത്ര്യ പോരാട്ടങ്ങൾക്ക് പുതിയ ദിശ നൽകിയെന്നാണ് ശരീഫ് പരാമർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.