ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാഷ്ട്രമാണോയെന്ന് പ്രിയങ്ക
text_fieldsന്യൂഡൽഹി: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരുൾപ്പെടെയുള്ള നേതാക്കളെ വീട്ടു തടങ്കലിൽ വെച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി സർക്കാറിനെതിരെ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാഷ്ട്രം തന്നെ ആണോ എന്ന് പ്രിയങ്ക ചോദിച്ചു. ട്വിറ്ററിലൂടെയാണ് പ്രിയങ്ക കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ചത്.
‘‘യാതൊരു കുറ്റവും ചുമത്താതെ ജമ്മുകശ്മീരിൽ രണ്ട് മുൻ മുഖ്യമന്ത്രിമാർ തടവിലാക്കപ്പെടുകയും ദശലക്ഷക്കണക്കിന് ജനങ്ങൾ ബന്ദികളാക്കപ്പെടുകയും ചെയ്തിട്ട് ആറ് മാസമായിരിക്കുന്നു. ഇത് എത്രകാലം നീണ്ടു നിൽക്കുമെന്ന് ആറ് മാസം മുമ്പ് ഞങ്ങൾ ചോദിച്ചു. ഇപ്പോൾ ഞങ്ങൾ ചോദിക്കുന്നത് നമ്മൾ ഇപ്പോഴും ഒരു ജനാധിപത്യ രാഷ്ട്രമാണോ അല്ലയോ എന്നാണ്’’ -പ്രിയങ്ക ട്വീറ്റ് ചെയ്തു
Its been six months since two Ex-Chief Ministers have been incarcerated without any charges and millions of people were locked down in J&K.
— Priyanka Gandhi Vadra (@priyankagandhi) February 5, 2020
Six months ago we were asking how long this will carry on?
Now we are asking whether we are still a democracy or not.
ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദ് ചെയ്യുകയും ജമ്മുകശ്മീരിനെ ജമ്മു, ലഡാക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശമാക്കി വിഭജിക്കുകയും ചെയ്തതോടെ രാഷ്ട്രീയക്കാർ,സാമൂഹ്യ പ്രവർത്തകർ, അഭിഭാഷകർ, വ്യവസായികൾ എന്നിവർ കസ്റ്റഡിയിലായിരുന്നു. ചില പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരെ വിട്ടയച്ചെങ്കിലും ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവർ തടവിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.