ബ്രഹ്മോസ് പരിഷ്കരിച്ച പതിപ്പിന്റെ സാങ്കേതിക കൃത്യത ഉറപ്പുവരുത്താനുള്ള പരീക്ഷണം വിജയകരം
text_fieldsബാലസോർ: ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പ് വീണ്ടും വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ടെസ്റ്റ് റേഞ്ചിൽ നിന്നാണ് മിസൈൽ പരീക്ഷിച്ചത്. മിസൈലിൽ വരുത്തിയ പുതിയ സാങ്കേതികമാറ്റങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനാണ് പരീക്ഷണം നടത്തിയതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
ശബ്ദത്തിന്റെ ഏഴിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന സൂപ്പർ സോണിക് ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. മിസൈലിന് മണിക്കൂറിൽ 3200 കിലോമീറ്ററാണ് വേഗം. 290 കിലോമീറ്റർ ദൂരത്തുള്ള ശത്രുകേന്ദ്രത്തെ തകർക്കാൻ ശേഷിയുള്ള ബ്രഹ്മോസിന്റെ കര, കടൽ, ആകാശ പതിപ്പുകളുടെ പരീക്ഷണം വിജയകരമായിരുന്നു.
ജനുവരി 12ന് നടന്ന ബ്രഹ്മോസ് മിസൈലിന്റെ കടലില്‍ നിന്ന് കടലിലേക്ക് വിക്ഷേപിക്കാവുന്ന പരിഷ്കരിച്ച പതിപ്പിന്റെ പരീക്ഷണവും വിജയകരമായിരുന്നു. കപ്പലിന്റെ യുദ്ധ സംവിധാനങ്ങളുടെയും ആയുധങ്ങളുടെയും കൃത്യത സാക്ഷ്യപ്പെടുത്തുന്നതാണ് പരീക്ഷണ വിജയം.
കടലില്‍ റഡാർ പരിധിക്ക് പുറത്തുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ബ്രഹ്മോസ് 2005 മുതലാണ് നാവികസേന മുന്‍നിര യുദ്ധക്കപ്പലുകളില്‍ വിന്യസിക്കാന്‍ തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.