വിദേശകാര്യമന്ത്രിയുടെ പരാമർശം; ഇറാൻ പ്രതിനിധിയെ ഇന്ത്യ വിളിച്ചു വരുത്തി
text_fieldsന്യൂഡല്‍ഹി: ‘ഇന്ത്യൻ മുസ്ലിംകൾക്കെതിരായ സംഘടിത ആക്രമണത്തെ’ ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് അപലപിച്ചതിന് ഇറാൻ സ്ഥാനപതിയെ വിദേശ മന്ത്രാലയം വിളിച്ചുവരുത്തി.
വടക്കുകിഴക്കൻ ഡൽഹിയിൽ സംഘ്പരിവാർ നടത്തിയ സംഘടിത വർഗീയാക്രമണത്തെ കടുത്ത ഭാഷയിൽ ഇറാൻ അപലപിച്ചതാണ് ഇന്ത്യയെ പ്രേകാപിപ്പിച്ചത്. നൂറ്റാണ്ടുകളായി ഇറാന് ഇന്ത്യയുടെ സുഹൃത്താണെന്നും എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമം ഉറപ്പുവരുത്തണമെന്നും ആക്രമണം തടയണമെന്നുമുള്ള അഭ്യർഥനയും ഇറാൻ ഇന്ത്യയോട് നടത്തി.
ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് നടത്തിയ അനാവശ്യ അഭിപ്രായ പ്രകടനങ്ങൾ അസ്വീകാര്യമാണെന്നും ഇറാൻപോലൊരു രാജ്യത്തുനിന്ന് ഇത്തരം അഭിപ്രായങ്ങൾ പ്രതീക്ഷിച്ചില്ലെന്നും മന്ത്രാലയം ഇറാൻ സ്ഥാനപതി അലി ചെഗേനിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.