Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
uddhav thackeray
cancel
Homechevron_rightNewschevron_rightIndiachevron_right'ഇന്ത്യ...

'ഇന്ത്യ അതിജീവിക്കുന്നത്​ നെഹ്​റു-ഗാന്ധി കുടുംബം കാരണം'; കേന്ദ്ര സർക്കാറിനെതിരെ ശിവസേന

text_fields
bookmark_border

മുംബൈ: കോവിഡ്​ വ്യാപനത്തിനിടയിലും കോടികൾ പൊടിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാറി​െൻറ സെൻട്രൽ വിസ്​ത പദ്ധതിക്കെതിരെ ശിവസേന. കോവിഡ്​ വരുത്തിവെച്ച ദുരന്തം കൈകാര്യം ചെയ്യാൻ ചെറിയ രാജ്യങ്ങൾ വരെ ഇന്ത്യക്ക്​ സഹായം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും കോടിക്കണക്കിന് രൂപ ചെലവഴിച്ചുള്ള സെൻട്രൽ വിസ്ത പദ്ധതി നിർത്തിവെക്കാൻ പോലും മോദി സർക്കാർ തയാറാകുന്നില്ലെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്​നയുടെ എഡിറ്റോറിയിൽ ചൂണ്ടിക്കാട്ടുന്നു. മുൻ പ്രധാനമന്ത്രിമാരായ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, മൻ‌മോഹൻ സിങ്​ തുടങ്ങിയവരുടെ നേതൃത്വത്തിൽ കഴിഞ്ഞ 70 വർഷത്തിനിടയിൽ സൃഷ്​ടിച്ച സംവിധാനങ്ങളാണ്​ ഇൗ ദുഷ്‌കരമായ സമയത്തും രാജ്യത്തെ അതിജീവിക്കാൻ സഹായിക്കുന്നതെന്നും എഡിറ്റോറിയൽ വ്യക്​തമാക്കി.

'കൊറോണ വൈറസ് രാജ്യത്ത് അതിവേഗം വ്യാപിക്കുന്നതിനാൽ ഇന്ത്യയിൽനിന്ന് ലോകത്തിന് തന്നെ ഭീഷണിയുണ്ടെന്ന് യുനിസെഫ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്​. കോവിഡിനെതിരായ പോരാട്ടത്തിൽ പരമാവധി രാജ്യങ്ങൾ ഇന്ത്യയെ സഹായിക്കണമെന്നും ഇവർ അഭ്യർത്ഥിച്ചു. ബംഗ്ലാദേശ് 10,000 റെംഡെസിവിർ കുപ്പികൾ അയച്ചപ്പോൾ ഭൂട്ടാൻ മെഡിക്കൽ ഓക്സിജൻ നൽകി. നേപ്പാൾ, മ്യാൻമർ, ശ്രീലങ്ക എന്നിവയും 'ആത്​മനിർഭർ' ഇന്ത്യക്ക്​ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നിട്ടും മോദി സർക്കാർ സെൻട്രൽ വിസ്​തയുടെ പേരിൽ ധൂർത്ത്​ തുടരുകയാണ്​.

നെഹ്‌റു-ഗാന്ധി കുടുംബം സൃഷ്ടിച്ച വ്യവസ്ഥകൾ കാരണമാണ്​ ഇന്ത്യ ഇപ്പോൾ നിലനിൽക്കുന്നത്​. പല ദരിദ്ര രാജ്യങ്ങളും ഇന്ത്യക്ക്​ സഹായം വാഗ്ദാനം ചെയ്യുന്നു. നേരത്തെ പാകിസ്ഥാൻ, റുവാണ്ട, കോംഗോ തുടങ്ങിയ രാജ്യങ്ങൾ മറ്റുള്ളവരുടെ സഹായം തേടിയിരുന്നു. മോദി സർക്കാറി​െൻറ തെറ്റായ നയങ്ങൾ കാരണം ഇന്ത്യ ഇപ്പോൾ ആ അവസ്ഥയിലൂടെയാണ്​ കടന്നുപോകുന്നത്​.

ദരിദ്ര രാജ്യങ്ങൾ ഇന്ത്യയെ തങ്ങളുടേതായ രീതിയിൽ സഹായിക്കുന്നുണ്ടെങ്കിലും 20,000 കോടി രൂപ ചെലവഴിച്ചുള്ള സെൻട്രൽ വിസ്തയെന്ന സ്വപ്​നപദ്ധതി നിർത്തിവെക്കാൻ തയാറാകാത്തതിൽ ആർക്കും ഖേദമില്ലാത്തത്​ ആശ്ചര്യമാണ്​.

കോവിഡി​െൻറ മൂന്നാം തരംഗം കൂടുതൽ കഠിനമാകുമെന്ന് വിദഗ്ധർ പ്രവചിച്ചിട്ടുണ്ട്​. ഇതിനെതിരെ പോരാടുന്നതിന്​ പകരം പശ്ചിമ ബംഗാളിൽ മമതാ ബാനർജിയെ ഒതുക്കാനുള്ള പ്രയ്​തനത്തിലാണ്​ ബി.ജെ.പി സർക്കാർ. സൂക്ഷ്​മബോധവും ദേശീയവാദിയുമായ ഒരു സർക്കാർ രാഷ്​ട്രീയ നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കാതെ പകർച്ചവ്യാധിയെ പരാജയപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്യാൻ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ദേശീയ സമിതി രൂപീകരിക്കണം.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ആരോഗ്യ മന്ത്രാലയത്തി​െൻറ ചുമതല നൽകണമെന്നാണ്​ ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി അഭിപ്രയാപ്പെട്ടത്​. നിലവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പൂർണമായും പരാജയപ്പെട്ടു എന്നതി​െൻറ തെളിവാണിത്.

കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ കോവിഡ്​ മരണങ്ങളാണ്​ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്​തത്​. ആഗോളതലത്തിൽ സജീവമായ അഞ്ച് രോഗികളിൽ ഒരാൾ ഇന്ത്യയിലാണ്. വൈറസ് മൂലമുള്ള മരണത്തി​െൻറ കാര്യത്തിൽ ഇന്ത്യ അമേരിക്കയെയും ബ്രസീലിനെയും പിന്നിലാക്കി. ലോകം ഇപ്പോൾ ഇന്ത്യയെ ഭയപ്പെടുകയാണ്​. നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർ​ ഇന്ത്യയിലേക്കുള്ള പോകുന്നത്​ തടഞ്ഞിട്ടുണ്ട്​. ഇതെല്ലാം രാജ്യത്തി​െൻറ സാമ്പത്തിക ബാധ്യത വർധിപ്പിക്കുന്നു.

പണ്ഡിറ്റ് നെഹ്‌റു, ലാൽ ബഹാദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, പി.വി. നരസിംഹറാവു, മൻ‌മോഹൻ സിങ്​ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സർക്കാറുകൾ കൊണ്ടവുന്ന വികസന പ്രവർത്തനങ്ങൾ, നടപ്പാക്കിയ പദ്ധതികൾ, അത്​ നൽകിയ ആത്​മവിശ്വാസം എന്നിവ കാരണമാണ്​ രാജ്യം ഇപ്പോഴും അതിജീവിക്കുന്നത്​. മഹാമാരിയിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ പ്രധാനമന്ത്രി വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്​. ഒപ്പം രാഷ്ട്രീയേതര ദേശീയതയെക്കുറിച്ച് ചിന്തിക്കേണ്ടതുമാണ് ^സാമ്​നയുടെ എഡിറ്റോറിയൽ വ്യക്​തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shiv sena#Covid19
News Summary - ‘India survives because of Nehru-Gandhi family’; Shiv Sena against the central government
Next Story