ചൈനീസ് പൗരൻമാരുടെ ടൂറിസ്റ്റ് വിസ റദ്ദാക്കി ഇന്ത്യ
text_fieldsന്യൂഡൽഹി: ചൈനീസ് പൗരൻമാർക്ക് അനുവദിച്ച ടൂറിസ്റ്റ് വിസകൾ റദ്ദാക്കി ഇന്ത്യ. എയർലൈൻ സംഘടനയായ അയാട്ട ഇക്കാര്യം അംഗങ്ങളെ അറിയിച്ചു. ഏപ്രിൽ 20നാണ് തീരുമാനം അയാട്ട അറിയിച്ചിരിക്കുന്നത്.
ചൈനീസ് യൂനിവേഴ്സിറ്റികളിൽ ഏകദേശം 22,000 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. അവർക്ക് ഇനിയും ഫിസിക്കൽ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇവർക്ക് ചൈന ഇതുവരെ പ്രവേശനം അനുവദിച്ചിട്ടില്ല. കോവിഡിന്റെ തുടക്കത്തിൽ 2020ലാണ് ഇവർ ഇന്ത്യയിലെത്തിയത്.
ചൈനീസ് പൗരൻമാർക്ക് ഇന്ത്യ അനുവദിച്ച ടൂറിസ്റ്റ് വിസകൾക്ക് ഇനി മുതൽ സാധുതയുണ്ടാവില്ലെന്നാണ് അയാട്ട വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം റസിഡന്റ് പെർമിറ്റുള്ള ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ, എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യയിൽ പ്രവേശിക്കാൻ സാധിക്കുമെന്നും അയാട്ട വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.