വിസ വിലക്ക്, യാത്ര നിയന്ത്രണം; കോവിഡ് വ്യാപനം തടയാൻ കർശന നടപടികൾ
text_fieldsന്യൂഡൽഹി: കോവിഡ്-19 മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യ കർശന നടപടികൾ കൈക്കൊള്ള ുന്നു. മാർച്ച് 13 മുതൽ ഏപ്രിൽ 15 വരെ ടൂറിസ്റ്റ് വിസകൾ അടക്കമുള്ളവ റദ്ദാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധ െൻറ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗം തീരുമാനിച്ചു.
നയതന്ത്ര വിസകൾ പോലുള്ളവ മാത്രമാണ് ഈ കാലയളവിൽ അനുവദിക്കുക. വിദേശ ഇന്ത്യക്കാർക്കുള്ള ഒ.സി.ഐ കാർഡുള്ളവർക്കുള്ള വിസരഹിത യാത്രയും ഏപ്രിൽ 15 വരെ നിർത്തിവെക്കും. ചൈന, ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, സ്പെയിൻ, ജർമനി എന്നിവിടങ്ങളിൽനിന്ന് ഫെബ്രുവരി 15നു ശേഷം ഇന്ത്യയിൽ എത്തിയവരെയെല്ലാം 14 ദിവസത്തെ കർക്കശ നിരീക്ഷണത്തിലാക്കും.
രാജ്യത്തിനു പുറത്തേക്ക് ഇന്ത്യക്കാർ ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂവെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇറ്റലിയിലുള്ളവർക്ക് അവിടെ പരിശോധന സൗകര്യം ഒരുക്കുകയും നെഗറ്റിവ് ആയാൽ യാത്ര അനുവദിക്കുകയും ചെയ്യും.
ഇറ്റലിയിലേക്കും ദക്ഷിണ കൊറിയയിലേക്കുമുള്ള എയർ ഇന്ത്യ സർവിസ് നിർത്തി
ന്യൂഡൽഹി: കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇറ്റലിയിലേക്കും ദക്ഷിണ കൊറിയയിലേക്കുമുള്ള വിമാന സർവിസുകൾ എയർ ഇന്ത്യ റദ്ദാക്കി. ഇറ്റലിയിലേക്ക് മാർച്ച് 25 വരെയും ദക്ഷിണ കൊറിയയിലേക്ക് മാർച്ച് 28 വരെയുമാണ് വിമാന സർവിസ് റദ്ദാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.