വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ; തിരിച്ചടിക്കുന്ന ദൃശ്യം പുറത്തുവിട്ട് ഇന്ത്യൻ സേന - Video
text_fieldsശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നിയന്ത്രണരേഖയിൽ ആക്രമണം നടത്തി. തിരിച്ചടിച്ചതായി അറിയിച്ച ഇന്ത ്യൻ സൈന്യം, പ്രത്യാക്രമണത്തിന്റെ വിഡിയോ ദൃശ്യവും പുറത്തുവിട്ടു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ജമ്മു - ക ശ്മീരിലെ കുപ്വാര ജില്ലയിലെ കേരാൻ, ഉറി സെക്ടറുകളിലുള്ള ഇന്ത്യൻ പോസ്റ്റുകളിൽ കരാർ ലംഘിച്ച് പാകിസ്താൻ വെടിയുതിർത്തത്.
തുടർന്ന് തിരിച്ചടിച്ച ഇന്ത്യൻ സുരക്ഷ സേന പാകിസ്താൻ അതിർത്തിയിലെ തീവ്രവാദ ക്യാമ്പുകളും ഗൺപോസിഷനുകളും തകർത്തു.
ഗൺ ഏരിയ, ടെററിസ്റ്റ് ലോഞ്ച് പാഡ് എന്നിവ ലക്ഷ്യമിട്ടാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. പാക് ഭാഗത്ത് കനത്ത നാശനഷ്ടമുണ്ടാക്കിയെന്ന് ശ്രീനഗറിലെ പ്രതിരോധ വക്താവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യ പ്രത്യാക്രമണം നടത്തുന്നതിന്റെ ഡ്രോൺ വീഡിയോ ദൃശ്യങ്ങളും ഇന്ത്യൻ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.
#WATCH Video shot from drone as Indian army precision targets Pakistani terror launch pads (video source: Indian Army) pic.twitter.com/gjTtbARadv
— ANI (@ANI) April 10, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.