Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ആൾക്കൂട്ടക്കൊലകൾ,...

‘ആൾക്കൂട്ടക്കൊലകൾ, സി.എ.എയും ഡൽഹി ആക്രമണങ്ങളും...’; ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ രണ്ടാം ഭാഗം തുറന്നു കാട്ടുന്നത് മുസ് ലിം ന്യൂനപക്ഷങ്ങളോടുള്ള മോദി സർക്കാറിന്‍റെ സമീപനം

text_fields
bookmark_border
India The Modi Question
cancel

ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ത്തു​ന്ന ബി.​ബി.​സി ഡോ​ക്യു​മെ​ന്റ​റിയുടെ (‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’) രണ്ടാം ഭാഗത്ത് ഇന്ത്യയിൽ മുസ് ലിം ന്യൂനപക്ഷങ്ങളോട് മോദി സർക്കാർ സ്വീകരിച്ച സമീപനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 60 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ രാജ്യം ഏറെ ചർച്ച ചെയ്ത ആൾക്കൂട്ടക്കൊലകൾ, 370-ാം വകുപ്പ് (ജമ്മു കശ്മീരിന് പ്രത്യേക പദവി), സി.എ.എയും ഡൽഹി ആക്രമണങ്ങളും വിശദമായി വിവരിക്കുന്നു.

കൂടാതെ, 2019ൽ രണ്ടാമതും അധികാരത്തിലേറിയ ശേഷമുള്ള നരേന്ദ്ര മോദി സർക്കാറിന്‍റെ ഭരണത്തെ പരിശോധിക്കുന്നതിനൊപ്പം ആംനെസ്റ്റി ഇന്റർനാഷനൽ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചതിനെ കുറിച്ചും പറയുന്നു.

ആൾക്കൂട്ടക്കൊലകൾ

2014ൽ അധികാരത്തിലേറി മൂന്നുവർഷം കഴിയുമ്പോഴേക്ക് മുസ്‍ലിംകൾക്കെതിരെ റിപ്പോർട്ട് ചെയ്തത് നിരവധി ആൾക്കൂട്ടക്കൊലകൾ. ‘പിങ്ക് വിപ്ലവം’ എന്ന പേരിൽ മാട്ടിറച്ചി കടത്ത് ആരോപിച്ച് വ്യാപകമായ ആക്രമണങ്ങളാണ് നടന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മാട്ടിറച്ചി നിരോധിക്കപ്പെട്ടു. 2017ൽ, നീണ്ട കാലത്തെ മൗനം വെടി​ഞ്ഞ് ​മോദി ഇതേ കുറിച്ച് പ്രതികരിച്ച ദിവസത്തിൽ തന്നെ ഗോരക്ഷക ഗുണ്ടകൾ നിഷ്ഠുരം കൊലപ്പെടുത്തിയ അലീമുദ്ദീന്റെ കഥയും ബി.ബി.സി ഡോക്യുമെന്ററി പറയുന്നുണ്ട്.

കൊലപാതകത്തിൽ ബി.ജെ.പി നേതാവ് നിത്യാനന്ദ് മഹാട്ടോ കുറ്റക്കാരനെന്ന് കണ്ടെത്തിയതും ജീവപര്യന്തം തടവു ലഭിച്ചതും ഒപ്പം, മോദി മന്ത്രിസഭയിലെ മന്ത്രിമാരിലൊരാൾ മഹാട്ടോക്കും മറ്റു പ്രതികൾക്കും തുണയായതും ബി.ബി.സി ഡോക്യുമെന്ററി വിശദമായി പരാമർശിക്കുന്നു. ഹ്യൂമൻ റൈറ്റ്സ് വാച്ച് കണക്കുകൾ പ്രകാരം 2015നും 2018നുമിടയിൽ മാത്രം 44 പേരാണ് ഗോരക്ഷക ഗുണ്ടകളാൽ അറുകൊല ചെയ്യപ്പെട്ടത്. 280 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

370-ാം വകുപ്പ്

2019 ആഗസ്റ്റിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം വകുപ്പ് എടുത്തുകളഞ്ഞ് കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റുകയും ​രണ്ടാക്കി മുറിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട സംഭവങ്ങളും ഇതിൽ വരുന്നുണ്ട്. വാർത്താവിനിമയം സമ്പൂർണമായി മുറിച്ചുകളഞ്ഞ് മേഖലയുടെ അധികാരം പൂർണമായി കേന്ദ്രം ഏറ്റെടുക്കുകയായിരുന്നു ഫലം. സമാധാനം നടപ്പാക്കാനെന്ന വിശദീകരണത്തോടെ നടത്തിയ നീക്കത്തിന്റെ ആദ്യ മാസത്തിൽ മാത്രം 4,000 ഓളം പേരെ തടവിലാക്കിയതായും ഡോക്യുമെന്ററി ആരോപിക്കുന്നു.

സി.എ.എയും ഡൽഹി ആക്രമണങ്ങളും

ഇന്ത്യയിൽ പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ട സി.എ.എക്കെതിരെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളുടെ തുടർച്ചയായി 2020 ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന കലാപങ്ങളും ബി.ബി.സി ഡോക്യുമെന്ററി വിഷയമാക്കുന്നുണ്ട്. 53 പേരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. 23കാരനായ ഫൈസാൻ എന്ന മുസ്‍ലിം യുവാവിനെ അടിച്ചുകൊന്നത് പൊലീസ് നേരിട്ടായിരുന്നു.

വൈറലായ വിഡിയോ മുൻനിർത്തിയാണ് ഇത് അവതരിപ്പിക്കുന്നു. മകനു വേണ്ടി നീതി ചോദിക്കുന്ന ഫൈസാന്റെ മാതാവിനെയും ചിത്രത്തിൽ കാണാം. ഡൽഹിയിൽ കൊല്ല​പ്പെട്ടതിൽ മൂന്നിൽ രണ്ടും മുസ്‍ലിംകളായിരുന്നു. പൊലീസ് നടത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ അന്വേഷണ റിപ്പോർട്ടും ഇതോടൊപ്പം ചേർത്തു പറയുന്നുണ്ട്.

രാജ്യത്ത് റിപ്പോർട്ടർമാർക്കു നേരെ ആക്രമണം മാത്രമല്ല, ഭീഷണിയുടെ മുനയിൽ നിർത്തലും അറസ്റ്റും നടക്കുന്നതായും ബി.ബി.സി ​ഡോക്യുമെന്ററി അവസാനമായി പറയുന്നു. പുതിയ ഭരണത്തിൽ മാധ്യമ സ്വാതന്ത്ര്യം അപകടത്തിലാണെന്നും മനുഷ്യാവകാശ പ്രവർത്തകരും ആക്രമണം നേരിടുന്നതായും ഇത് വിശദീകരിക്കുന്നു. പ്രവർത്തനം രാജ്യത്ത് സർക്കാർ നിർത്തിവെച്ചതായി ആംനെസ്റ്റി പറയുമ്പോൾ വിദേശ ധനസഹായവുമായി ബന്ധപ്പെട്ട് ചട്ടലംഘനമാണ് കാരണമെന്ന് കേന്ദ്രത്തിന്റെ മറുപടിയുമുണ്ട്.

2015നു ശേഷം ആയിരക്കണക്കിന് സന്നദ്ധ സംഘടനകളാണ് രാജ്യത്ത് അടച്ചുപൂട്ടിയത്. എന്നിട്ടും, ചൈനക്കെതിരെ മുന്നിൽ നിർത്താവുന്ന ശക്തിയെന്ന നിലക്ക് പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയിലെ സംഭവങ്ങൾക്കെതിരെ മൗനം പാലിക്കുകയാണെന്നും ഡോക്യുമെന്ററി അഭിപ്രായപ്പെടുന്നു.

ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്ക് നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ത്തു​ന്ന ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗം രാജ്യത്ത് വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. ആദ്യ ഭാഗത്തിനെതിരെ കേന്ദ്രസർക്കർ രംഗത്തെത്തുകയും തുടർന്ന് യുട്യൂബിൽ നിന്നും ട്വിറ്ററിൽ നിന്നും വിഡിയോയുടെ ലിങ്കുകൾ പിൻവലിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. കേന്ദ്ര സർക്കാറിന്റെ എതിർപ്പുകൾ മറികടന്നാണ് രണ്ടാം ഭാഗം ബി.ബി.സി പുറത്തിറക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim minority Narendra ModiBBC documentary
News Summary - India: The Modi Question's New Episode Claims relationship between Narendra Modi and India’s Muslim minority, after Modi was re-elected in 2019
Next Story