ബ്രസീലിലേക്കും മൊറോക്കോയിലേക്കും കോവിഡ് വാക്സിൻ കയറ്റുമതി ഇന്ന് ആരംഭിക്കും
text_fieldsന്യൂഡൽഹി: ബ്രസീലിലേക്കും മൊറോക്കോയിേലക്കും ഇന്ത്യ വെള്ളിയാഴ്ച മുതൽ േകാവിഡ് വാക്സിൻ കയറ്റി അയക്കും. പിന്നാലെ സൗദി അറേബ്യക്കും ദക്ഷിണാഫ്രിക്കക്കും കോവിഡ് വാക്സിൻ നൽകുമെന്നാണ് വിവരം.
ലോകത്തിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മൂന്നാമത്തെ രാജ്യമാണ് ബ്രസീൽ. ബ്രസീലിനെക്കാൾ കൂടുതൽ കോവിഡ് ബാധിതരുള്ള ഇന്ത്യയും യു.എസും വാക്സിൻ വിതരണം ആരംഭിച്ചിരുന്നു. മെക്സിക്കോയും അർജന്‍റീനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയേക്കാൾ പിറകിലാണ്. ജനുവരി 16നാണ് രാജ്യത്ത് വാക്സിൻ വിതരണം ആരംഭിച്ചത്. ആസ്ട്രസെനക്കയും സെറം ഇൻസ്റ്റിറ്റ്യൂട്ടും നിർമിച്ച കോവിഷീൽഡ് വാക്സിനും ഭാരത് ബയോടെക്കിന്‍റെ കോവാക്സിനുമാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്.
ആഗോളതലത്തിൽ ഇന്ത്യയുടെ വാക്സിന് ആവശ്യക്കാരേറെയാണെന്ന് വിദേശ സെക്രട്ടറി ഹർഷ ശ്രിങ്ക്ല ബ്ലൂംബർഗ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ആഗോളതലത്തിലെ ഫാർമ, ആരോഗ്യ മേഖലയിലുള്ളവർ ഇന്ത്യയുമായി സഹകരിക്കുമെന്ന് കരുതുന്നു. ഇതിലൂടെ ഇന്ത്യയുടെ വിതരണ ശൃംഘല കൂട്ടാനാകും. നിർമാണ, ഗവേഷണ- വികസന മേഖലകൾ ഇന്ത്യയുമായി സഹകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് വാക്സിന് ആവശ്യം അറിയിച്ച് ഇന്ത്യയെ നിരവധി രാജ്യങ്ങൾ സമീപിച്ചുവെന്നാണ് വിവരം. വിലക്കുറവും പാർശ്വഫലങ്ങൾ കുറവായതുമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന േകാവിഷീൽഡ് വാക്സിന് ആവശ്യകതയേറാനുള്ള കാരണം. രാജ്യത്തുനിന്ന് ഭൂട്ടാൻ, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, സീഷെൽസ് തുടങ്ങിയ രാജ്യങ്ങൾക്ക് വാക്സിൻ വിതരണം ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.