പെട്രോൾ-ഡീസൽ വില വർധനവ്; പ്രതിസന്ധി പരിഹരിക്കാൻ പുതിയ മാർഗവുമായി ഗഡ്കരി
text_fieldsന്യൂഡൽഹി: പെട്രോൾ-ഡീസൽ വില വർധനവ് മൂലമുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാൻ പുതിയ മാർഗവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പ്രശ്നം പരിഹരിക്കാൻ എഥനോളിെൻറ ഉൽപാദനം കൂട്ടുമെന്ന് ഗഡ്കരി പറഞ്ഞു. ബദൽ ഇന്ധനമായി എഥനോളിനെ ഉയർത്തികൊണ്ട് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിക്സ് നെറ്റ്വർക്ക് യൂനിവേഴ്സിറ്റിയുടെ പരിപാടിയിൽ സംസാരിക്കുേമ്പാഴാണ് ഗഡ്കരിയുടെ ഇതുസംബന്ധിച്ച പരാമർശം. ഒരു ലിറ്റർ പെട്രോളിന് രാജ്യത്തിെൻറ വിവിധ സ്ഥലങ്ങളിൽ വില 100 കടന്നിട്ടുണ്ട്. എന്നാൽ, ഒരു ലിറ്റർ എഥനോളിന് പരമാവി 60 മുതൽ 62 രൂപ മാത്രമാണ് വില. അതേസമയം, എഥനോളിെൻറ കലോറിക് വാല്യു കുറവാണെന്നതാണ് മറ്റൊരു പ്രശ്നം. 750 മില്ലി ലിറ്റർ പെട്രോൾ ഒരു ലിറ്റർ എഥനോളിന് സമമാണ്. അങ്ങനെയാണെങ്കിൽ പോലും എഥനോൾ ഉപയോഗിക്കുേമ്പാൾ 20 രൂപ വരെ ലാഭം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
റേസിങ് കാറുകളിൽ എഥനോളാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. യു.എസ് ഉൾപ്പടെയുള്ള പല രാജ്യങ്ങളും ബയോ എഥനോൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2025നുള്ളിൽ പെട്രോളിൽ 20 ശതമാനം എഥനോൾ ചേർത്ത് വിൽപന നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. പെട്രോളിയം ഇറക്കുമതി കുറക്കുക ലക്ഷ്യമിട്ടാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.