നിർത്തിവെച്ച വാക്സിൻ കയറ്റുമതി കേന്ദ്രസർക്കാർ പുനരാരംഭിക്കുന്നു
text_fieldsന്യൂഡൽഹി: ഒക്ടോബർ മുതൽ വാക്സിൻ കയറ്റുമതി വീണ്ടും തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ തിങ്കളാഴ്ച അറിയിച്ചു. രാജ്യത്തുള്ളവര്‍ക്ക് വാക്സിന് വിതരണത്തില്‍ മുന്‍ഗണന നല്‍കിയതിന് ശേഷം മാത്രമേ കയറ്റുമതി പ്രോത്സാഹിപ്പിക്കുകയൂള്ളൂ. കയറ്റുമതിയിൽ അയല്‍രാജ്യങ്ങള്‍ക്ക് ആദ്യം നൽകുക എന്നതായിരിക്കും സർക്കാറിെൻറ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് രണ്ടാം കോവിഡ് തരംഗം രൂക്ഷമായതോടെ ഏപ്രിലിലാണ് വാക്സിൻ കയറ്റുമതി നിർത്തിവെച്ചത്. ഒക്ടോബറോടെ ഇന്ത്യയിൽ 30 കോടി ഡോസ് വാക്സിൻ ലഭ്യമാവുമെന്നും ഡിസംബർ അവസാനത്തിനു മുമ്പ് 100 കോടി ഡോസ് വാക്സിൻ നൽകുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതു പ്രകാരം 90 രാജ്യങ്ങളിലേക്കായി 6.6 കോടി ഡോസ് വാക്സിനുകളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്്.
തിങ്കളാഴ്ച രാവിലെ ഏഴു വരെയുള്ള 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി വാക്സിൻ നൽകിയത് 37,78,296 ഡോസ് മാത്രമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ പ്രമാണിച്ച് രണ്ടരക്കോടിയോളം ഡോസ് വാക്സിൻ നൽകിയെന്നാണ് കേന്ദ്രത്തിെൻറ അവകാശവാദം.
എന്നാൽ, തൊട്ടടുത്ത ദിവസം 85 ലക്ഷം ഡോസും രണ്ടാം ദിവസം 38 ലക്ഷത്തോളം ഡോസും മാത്രമാണ് നൽകിയിട്ടുള്ളത്. 'ചടങ്ങു കഴിഞ്ഞു' എന്ന് രാഹുൽ ഗാന്ധിയും 'എന്നും മോദിയുടെ പിറന്നാൾ ആയിരുന്നെങ്കിൽ' എന്ന് പി. ചിദംബരവും വാക്സിൻ വിതരണം കുറഞ്ഞതിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.