ഡിസംബർ 15 മുതൽ രാജ്യാന്തര വിമാന സർവിസുകൾ പുനരാരംഭിക്കും
text_fieldsന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള രാജ്യാന്തര വിമാന സർവിസുകൾ ഡിസംബർ 15 മുതൽ സാധാരണ നിലയിലാകും. ഇന്ത്യയിലേക്കും തിരിച്ചുമുള്ള ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാന സർവിസുകൾ അടുത്തമാസം 15 മുതൽ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. കോവിഡ് സാഹചര്യം പരിഗണിച്ച് രാജ്യങ്ങളെ മൂന്നായി തിരിച്ചായിരിക്കും സർവിസ് നടത്തുക.
കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ മാർച്ച് 23 മുതൽ അന്താരാഷ്ട്ര സർവിസ് നിർത്തിെവച്ചിരിക്കുകയാണ്. നിലവിൽ 28ഓളം രാജ്യങ്ങളുമായി പ്രത്യേക സർവിസ് മാത്രമാണ് നടത്തുന്നത്. കോവിഡ് ഭീഷണി തീരെ കുറഞ്ഞ രാജ്യങ്ങളിലേക്ക് സർവിസുകൾ പഴയതുപോലെ തുടരാം. കോവിഡ് ഭീഷണിയുള്ള രാജ്യങ്ങളുമായി സർവിസ് നടത്തുേമ്പാൾ ഇന്ത്യയുമായി എയർ ബബ്ൾ കരാറിലേർപ്പെട്ടിട്ടുണ്ടെങ്കിൽ മഹാമാരിക്ക് മുമ്പ് ഷെഡ്യൂൾ ചെയ്തിരുന്ന സർവിസുകളുടെ 75 ശതമാനം ഉപയോഗപ്പെടുത്താം.
എയർ ബബ്ൾ കരാറിലേർപ്പെട്ടിട്ടില്ലെങ്കിൽ ഇത് 50 ശതമാനം സർവിസിലേക്ക് ചുരുങ്ങും. ആരോഗ്യ മന്ത്രാലയം അപകടസാധ്യതയുള്ളതായി അറിയിച്ച 14 രാജ്യങ്ങളിൽനിന്നൊഴികെയുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പൂർണമായി പിൻവലിക്കും. ബ്രിട്ടൻ, സിംഗപ്പൂർ, ചൈന, ബ്രസീൽ, ബംഗ്ലാദേശ്, മൗറീഷ്യസ്, സിംബാബ്വെ, ന്യൂസിലൻഡ് എന്നിവക്ക് പുറമെ കോവിഡിെൻറ പുതിയ വകഭേദം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഇസ്രായേൽ, ഹോങ്കോങ് എന്നീ രാജ്യങ്ങളിൽനിന്ന് നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രം സർവിസ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.